HOME
DETAILS

മുന്‍ കമ്മിഷണര്‍ പറയുന്നു 'താനായിരുന്നെങ്കില്‍ ബി.ജെ.പി നേതാക്കളെ അകത്താക്കുമായിരുന്നു'

  
backup
March 01 2020 | 04:03 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8
 
 
 
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നടന്ന വംശീയാതിക്രമണത്തില്‍ ഡല്‍ഹി പൊലിസ് ആരോപണങ്ങള്‍ നേരിടവേ, ഡല്‍ഹി പൊലിസിന്റെ നിലപാടിനെ പരസ്യമായി തള്ളി ഡല്‍ഹി മുന്‍ പൊലിസ് കമ്മിഷണര്‍ രംഗത്ത്. ബി.എസ്.എഫ് മുന്‍ ഡയരക്ടര്‍ ജനറലും മുന്‍ ഡല്‍ഹി പൊലിസ് കമ്മിഷണറുമായ അജയ് രാജ് ശര്‍മയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം പറഞ്ഞത്.
താനാണ് ഇപ്പോള്‍ ഡല്‍ഹിയിലെ പൊലിസ് കമ്മിഷണറെങ്കില്‍ ബി.ജെ.പി നേതാക്കളായ അനിരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങള്‍ക്കിടെ പുറത്തുവന്ന വിഡിയോകളില്‍നിന്ന് ഡല്‍ഹി പൊലിസ് വര്‍ഗീയപരമായി പെരുമാറിയെന്നതു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം തുടങ്ങുന്ന സമയത്ത് പൊലിസ് കമ്മിഷണറുടെ ചുമതലയുണ്ടായിരുന്ന അമൂല്യ പട്‌നായിക് കടുത്ത പരീക്ഷയാണ് നേരിട്ടതെന്നും എന്നാല്‍ അതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും അജയ് രാജ് ശര്‍മ പറഞ്ഞു.
പൊലിസില്‍ പ്രൊഫഷണലിസം ഇല്ലാതായതാണ് ഇതിനു കാരണമെന്ന ആരോപണങ്ങളും അദ്ദേഹം ശരിവച്ചു. എന്നാല്‍, ഷഹീന്‍ബാഗിലെ സമരത്തിന് അനുമതി നല്‍കിയതും അത് അനവിടെ തുടരുന്നതുമാണ് പൊലിസില്‍നിന്നുണ്ടായ ആദ്യ തെറ്റെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കപില്‍ മിശ്രയടക്കമുള്ളി ബി.ജെ.പി നേതാക്കളുടെ വിദ്വേഷ, പ്രകോപന പ്രസ്താവനകളാണ് വംശഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാണ്. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്നുതന്നെ ആ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലംമാറ്റുകയും പിറ്റേന്നു കേസ് പരിഗണിച്ച മറ്റൊരു ബെഞ്ച് കേസെടുക്കാന്‍ സമയം നീട്ടിനല്‍കുകയുമായിരുന്നു.
അതേസമയം, ഡല്‍ഹി പൊലിസ് കമ്മിഷണറായിരുന്ന അമൂല്യ പട്‌നായിക് ഇന്നലെ സര്‍വിസില്‍നിന്നു വിരമിച്ചു. ഇദ്ദേഹത്തിനു പകരക്കാരനായി എസ്.എന്‍ ശ്രീവാസ്തവയെ കഴിഞ്ഞ ദിവസംതന്നെ ആഭ്യന്തര മന്ത്രാലയം നിയമിച്ചിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago