സൗഹൃദത്തിന്റെ കരുതല്‍ തീര്‍ത്തു ജിദ്ദയില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു
ജിദ്ദ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'മനുഷ്യ ജാലിക' ശ്രദ്ധേയമായി.
ഷറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത ഇസ്ലാമിക സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ഫാസിസ്റ്റു ഭരണ കൂടം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയത എന്ന വെല്ലുവിളിയെ മത സൗഹാര്‍ദ്ദത്തിലൂടെ ചെറുക്കാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രാപ്തമാക്കുക എന്നതാണ് മനുഷ്യ ജാലിക സമൂഹത്തിനു നല്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്പകഞ്ചേരി അധ്യക്ഷത വഹിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുസ്തഫ ഹുദവി കൊടക്കാട് പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റഫീഖ് പത്തനാപുരം , ഇബ്രാഹിം ശംനാട്, മുസ്തഫ വാക്കാലൂര്‍ , ഉസ്മാന് ഇരിങ്ങാട്ടിരി, നാസര്‍ വെളിയങ്കോട്,സവാദ് പേരാമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.സി. എച്ച്. നാസര്‍, സല്മാന് എന്നിവര്‍ മനുഷ്യ ജാലിക ഗാനം ആലപിച്ചു.അബ്ദുറഷീദ് മണിമൂളി ഖിറാഅത് നടത്തി. എം.സി സുബൈര്‍ ഹുദവി കൊപ്പം, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, അബ്ദുല്ല കുപ്പം, ഉസ്മാന് എടത്തില്‍, എന്‍.പി അബുബക്കര്‍ ഹാജി, മുസ്തഫ ഫൈസി ചേറൂര് , മുസ്തഫ ബാഖവി ഊരകം, അന്‍വര്‍ ഹുദവി, ദില്‍ഷാദ് കാടാമ്പുഴ, മൊയ്ദീന് കുട്ടി അരിമ്പ്ര, അബ്ദുല്ല തോട്ടക്കാട്, റഫീഖ് കൂലത്ത്, അബ്ബാസ് തറയിട്ടാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. എസ്.ഐ.സി മീഡിയ വിങ് ചെയര്മാന് അബ്ദുറഹ്!മാന്‍ അയക്കോടന്‍ സ്വാഗതവും മുഹമ്മദ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."