മുസ്ലിങ്ങള്‍ ഉള്ളിടത്തോളമാണ് നിങ്ങള്‍ ഹിന്ദുക്കളാകുന്നത്, അവരില്ലെങ്കില്‍ നിങ്ങള്‍ ബ്രാഹ്മണനും ദലിതനും തൊട്ടുകൂടാത്തവനുമാണ്-മഹുവ മൊയിത്ര
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കരിനിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാളില്‍ നിന്നുള്ള എം.പി മഹുവ മൊയിത്ര. ട്വിറ്റര്‍ വഴിയാണ് അവരുടെ വിമര്‍ശനം. മുസ് ലിങ്ങള്‍ രാജ്യത്തുള്ളിടത്തോളം കാലമേ ഇവിടെ ഹിന്ദുക്കളുമുണ്ടാവൂ അവര്‍ ചൂണ്ടിക്കാട്ടി. മുസ് ലിങ്ങള്‍ സരാജ്യം വിട്ട് പോയിക്കഴിഞ്ഞാല്‍ പിന്നെ ഇവിടെ സവര്‍ണരും അവര്‍ണരും മാത്രമാണ് ഉണ്ടാവുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'രാജ്യത്ത് മുസ് ലിങ്ങള്‍ ഉള്ളിടത്തോളം കാലമേ നിങ്ങള്‍ ഹിന്ദു ആവുകയുള്ളു. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദു അല്ലാതാവും. പിന്നീട് നിങ്ങള്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശനും ശൂദ്രനും ദലിതനും തൊട്ടുകൂടാത്തവനുമാവും'- അവര്‍ ട്വിറ്ററില്‍ കുറിച്ചു.
നിലപാടുകളുടെ പേരില്‍ ശ്രദ്ധേയയായ എം.പിയാണ് മഹുവ മൊയിത്ര. എന്‍.ആര്.സിക്കും സി.എ.എ.എക്കുമെതിരെ അവര്‍ നേരത്തെയും ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."