രാസായുധ പ്രയോഗം: ഇറാഖിന് യു.എന്‍ മുന്നറിയിപ്പ്
ജനീവ: മൗസിലില്‍ രാസായുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഇറാഖ് സൈന്യത്തിന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഐ.എസിനെതിരേയുള്ള സൈനിക നീക്കത്തിനിടെയാണ് രാസായുധം പ്രയോഗിച്ചത്. ഇതിനേത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 12 പേര് ഗുരുതര അസുഖങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഭവം ഭീകരമാണെന്നും ഇറാഖ് സൈന്യം രാസായുധം പ്രയോഗിച്ചതായി വ്യക്തമായാല്‍ യുദ്ധക്കുറ്റവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവും കണക്കാക്കി നടപടിയുണ്ടാകുമെന്ന് യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രികളിലുള്ളവര്‍ക്ക് എത്രയുംപെട്ടെന്ന് വിദഗ്ധ ചികിത്സ നല്‍കണമെന്ന് സംഘടനയുടെ ഇറാഖിലെ ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക ആരോഗ്യ അധികൃതര്‍ക്കും നിര്‍ദേശം നല്കി.
കിഴക്കന്‍ മൗസിലില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തിലാണ് രാസായുധം പ്രയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."