സ്മാര്‍ട്ട് ഫോണിന് അഡിക്ടാണോ മക്കള്‍...എങ്കില്‍ കരുതിയിരിക്കൂ അവര്‍ എ.ഡി.എച്ച്.ഡിക്കാരേയാക്കാം
ലോസ്ഏഞ്ചല്‍സ്: കണ്ണുതെറ്റിയാല്‍ സ്മാര്‍ട്ട് ഫോണില്‍ കുത്തിയിരിക്കുന്നവരാണോ നിങ്ങളുടെ ടീന്‍ഏജ് മക്കള്‍. എങ്കില്‍ സൂക്ഷിച്ചോളൂ. എത്ര മിടുക്കരാണെങ്കിലും പിറകിലേക്ക് നടക്കാനുള്ള വഴിയാണ് അവര്‍ തുറന്നു വെക്കുന്നത്.
കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം എ.ഡി.എച്ച്.ഡിക്ക് (അറ്റെന്‍ഷന്‍ ഡെഫിസിറ്റ്/ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) കാരണമാകുന്നുവെന്ന് പഠനം. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് എ.ഡി.എച്ച്.ഡി. ഉദാസീനതയോ ഹൈപ്പര്‍ ആക്ടിവിറ്റിയോ ഇതിന്റെ ലക്ഷണമായി വരാം. ചികിത്സയുണ്ടെങ്കില്‍ പോലും ഒരിക്കല്‍ ഈ അവസ്ഥയിലെത്തിയാല്‍ ഇതില്‍ നിന്ന് തിരിച്ചുകയറുക അത്ര എളുപ്പമല്ലെന്നതാണ് ഈ അസുഖത്തിന്റെ പ്രശ്‌നം.
15നും 16നും ഇടയിലുള്ള 4,100 കുട്ടികളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. 2014 മുതല്‍ 2016 വരെ, ആറ് മാസം കൂടുമ്പോള്‍ ഇവരെ വിലയിരുത്തി. സോഷ്യല്‍ മീഡിയ ഉള്‍പെടെ 14തരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരിലെ മാറ്റത്തെ മനസ്സിലാക്കിയത്.
എന്നാല്‍ എ.ഡി.എച്ച്.ഡി വരാനുള്ള ഏകസാധ്യതയല്ല ഡിജിറ്റല്‍ മീഡിയ ഉപയോഗമെന്നും എന്നാല്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗം എ.ഡി.എച്ച്.ഡിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."