ലൈംഗികാരോപണം ഗായത്രി പ്രജാപതിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതെന്തിനെന്ന് ഗവര്‍ണര്‍
ലഖ്‌നോ: ലൈംഗികാരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി ഗായത്രി പ്രജാപതിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതിനെന്തിനെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്ക്.
യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതും ഇവരുടെ മകളെ അപമാനിക്കുകയും ചെയ്ത കേസില്‍ ആരോപണ വിധേയനായ മന്ത്രി ഗായത്രി പ്രജാപതി ഇപ്പോള്‍ ഒളിവിലാണ്. രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
ജനാധിപത്യത്തിന്റെ മൂല്യത്തെപോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഇത്തരത്തിലുള്ളവരെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതുവഴിയുണ്ടാകുന്നത്. ധാര്‍മികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഗായത്രി പ്രജാപതിയെ മന്ത്രി സഭയില്‍ നിന്ന് നീക്കം ചെയ്യാനോ അല്ലെങ്കില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനോ മുഖ്യമന്ത്രി തയാറാകാത്തത് എന്താണെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് രംഗത്തുള്ള ഉത്തര്‍പ്രദേശില്‍ ഗവര്‍ണറുടെ ചോദ്യം വലിയ കോളിളക്കമുണ്ടാക്കുമെന്ന ആശങ്ക സമാജ് വാദി പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. കളങ്കിതനായ ഒരാളെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് ബി.ജെ.പിയും ബി.എസ്.പിയും പ്രചാരണായുധമാക്കിയിട്ടുണ്ട്.
അതേസമയം അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ പൊലിസ് നീക്കം തുടങ്ങി.
കഴിഞ്ഞ ദിവസം മന്ത്രിയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിടാന്‍ സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ 2012 വരെ ഇയാള്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള വ്യക്തിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നാല് തവണ മത്സരിച്ച് തോറ്റതിനുശേഷം 2012ല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതുവരെ അദേഹം ബി.പി.എല്‍ കാര്‍ഡ് ഉടമയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."