ആള്‍ദൈവ മാഫിയ കൂട്ടികെട്ടിനെതിരേ ജാഗ്രത വേണം: ഐ.എസ്.എം
കൊച്ചി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ദൈവ മാഫിയ കൂട്ടികെട്ടിനെതിരെയും അതുവഴിയുണ്ടാകുന്ന ക്രിമിനല്‍വല്‍ക്കരണത്തിനെതിരെയും സമൂഹവും സര്‍ക്കാറും ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം എറണാകുളം ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
ആള്‍ദൈവങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വയം ഭരണം സൃഷ്ടിച്ചും നിയമത്തെ വെല്ലുവിളിച്ചും സാമ്രാജ്യങ്ങള്‍ തീര്‍ക്കുകയാണ്.
അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് രാജ്യത്ത് നിയമം കൊണ്ടുവരേണ്ടതിന്റെ പ്രസക്തി അനുദിനം വര്‍ധിച്ചുവരികയാണ്. ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെയും ജീര്‍ണതക്കെതിരെയും രാജ്യത്ത് യുവാക്കള്‍ സക്രിയമായി പ്രതികരിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
എറണാകുളം ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഐ.എസ്.എം ജില്ലാ പ്രതിനിധി സംഗമം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് കെ.കെ ഹുസൈന് സ്വലാഹി അധ്യക്ഷത വഹിച്ച സംഗമത്തില്‍ കെ.എന്‍.എം ജില്ലാ സെക്രട്ടറി എം.കെ ശാക്കിര്‍ മുഖ്യപ്രഭാഷണം നടത്തി.
ഐ.എസ്.എം എറണാകുളം ജില്ലാ സെക്രട്ടറി വി.എ ഇബ്രാഹിം കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാബിഖ് മാഞ്ഞാലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി സ്വലാഹി, വിവിധ വകുപ്പ് കണ്‍വീനര്‍മാരായ ഷിയാസ് സലഫി, അയ്യുബ് എടവനക്കാട്, ഫിറോസ് കൊച്ചി, ബുറാശിന്‍ എം.എം, എം.എസ്.എം ജില്ലാ പ്രസിഡന്റ് ജവാദ് അഹ്സന്, സജ്ജാദ് ഫാറൂഖി, അന്‍സാര്‍ എം.എ, കബീര്‍ സുല്ലമി, റജുല് ഷാനിസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."