റിപ്പബ്ലിക് ദിനത്തില്‍ ഒരുക്കിയ സുന്നി ബാലവേദിയുടെ ബാല ഇന്ത്യ ശ്രദ്ധേയമായി
ദമാം: ജന്മ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബാല ഇന്ത്യ ഒരുക്കിയ സുന്നി ബാലവേദിയുടെ ദൗത്യം ശ്രദ്ധേയമായി. ദമാം തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസയിലാണ് ബാലവേദി സംഘടിപ്പിച്ചത്. ഫവാസ് ഹുദവിയുടെ അധ്യക്ഷതയില്‍ മദ്റസാ സ്വദര്‍ മുഅല്ലിം മുഹമ്മദ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്കൃതിയുടെ ഔന്നിത്യവും പാരമ്പര്യവും തനിമയും സൗഹൃത്തിന്റെ കളങ്കരഹിതമായ ഇന്നലെകളിലാണ് നിലകൊള്ളുന്നതെന്നും നന്മയുടെ നിറംമങ്ങിയ വിഭാഗീതക്ക് ആക്കം കൂട്ടുന്ന നിയമനിര്‍മ്മാണ പ്രക്രിയകള്‍ വിവിധ തട്ടുകളില്‍ വിഭജിക്കപ്പെട്ട നിഷ്ക്രിയത്വം മാത്രമാണ് നേടിത്തരുകയെന്നും അദ്ദേഹം പറഞ്ഞു.
മജീദ് മാസ്റ്റര്‍ വാണിയമ്പലം പ്രതിജ്ഞയും സവാദ് ഫൈസി വര്‍ക്കല റിപ്പബ്ലിക് ദിന സന്ദേശവും നല്കി. മജീദ് വാഫി, അബ്ദുല്‍ ജലീല്‍ ഹുദവി നജ്മുദ്ധീന്‍ മാസ്റ്റര്‍ അനസ് മൗലവി റവൂഫ് അസ്ഹരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ഖാലിദ് അബ്ദുല്‍ കരീം, സെക്രട്ടറി അക്മല്‍, ലീഡര്‍ അജ്സല്‍, ബിന്‍ഷാദ്, ഷിഫിന് ഷഹദ്, ഷാഹിദ് റഹ്മാന്, റിന്‍ഷാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. നജ്മുദ്ദീന് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."