HOME
DETAILS

കേന്ദ്ര ഭരണം എല്ലാ സംവിധാനങ്ങളും തകര്‍ത്തു: പിണറായി

  
backup
January 27 2019 | 18:01 PM

pinarayi-against-central

 

കൊച്ചി: മോദി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ മതനിരപേക്ഷകതയും സാമ്പത്തിക പരമാധികാരവും വൈവിധ്യാധിഷ്ഠിത ഏകത്വവും ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങളും തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


ഇത് രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചു. ഇത്തരത്തില്‍ രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. രാജ്യത്തെ ഇന്നത്തെ പോക്കില്‍ ഉത്കണ്ഠയുള്ള ഭൂരിപക്ഷം ജനങ്ങളും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും വൈവിധ്യാധിഷ്ഠിത ഏകത്വവും ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ ഈ സര്‍ക്കാര്‍ കേന്ദ്രത്തില്‍ തുടരരുതെന്നും അദ്ദേഹം വ്യക്തമാക്കി. മതനിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. പകരം വര്‍ഗീയതയുടെ സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ആര്‍.എസ്.എസിന്റെ അജണ്ടയാണത്. അത് അപകടകരമാണ്. സാമ്പത്തിക പരമാധികാരത്തെയും വലിയതോതില്‍ വെല്ലുവിളിക്കുന്നു. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ പ്രത്യേകത പണക്കാര്‍ക്ക് പൊതുമുതല്‍ കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുന്നു എന്നതാണെന്നും പിണറായി കുറ്റപ്പെടുത്തി. ജനാധിപത്യ ഘടനയോട് പുച്ഛം മാത്രമുള്ള സംവിധാനമാണ് കേന്ദ്രത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനെ പൂര്‍ണമായി അവഗണിക്കുന്നു. ഭരണഘടന പൊളിക്കണമെന്ന ആവശ്യമുന്നയിക്കാനുള്ള വേദിയായി പാര്‍ലമെന്റിനെത്തന്നെ ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. െൈവവിധ്യാധിഷ്ഠിത ഏകത്വം രാജ്യത്തിന്റെ വലിയ പ്രത്യേകതയാണ്.


അത് നിലനില്‍ക്കണമെങ്കില്‍ വൈവിധ്യം തുടരാന്‍ അനുവദിക്കണം. എന്നാല്‍ വൈവിധ്യത്തെ ആക്രമിച്ച് ഇല്ലാതാക്കുന്നതാണ് കാണുന്നത്. മതാഷ്ഠിത രാജ്യമാണ് ബി.ജെ.പിയുടെ ലക്ഷ്യം. പി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, സി.എം ദിനേശ്മണി എന്നിവര്‍ സംബന്ധിച്ചു.


'അമൃതാനന്ദമയി അയ്യപ്പ സംഗമത്തില്‍
പങ്കെടുക്കരുതായിരുന്നു'

 

തിരുവനന്തപുരം: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്. ഇപ്പോഴത്തെ സംഭവം അവരുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നഅമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു തള്ളിവിടാനുള്ള ശ്രമം സംഘ്പരിവാര്‍ നേരത്തേ തന്നെ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.


മോദിയെ ട്രോളി പിണറായി

'മരുഭൂമിയിലെ ദേശാടനക്കിളിയെ കേരളത്തില്‍ കാണുന്നു'

 

തലശേരി: കേരളത്തിലെത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി മുഖ്യമന്ത്രി. ചില ദേശാടനക്കിളികള്‍ക്കു കേരളം ഇഷ്ടഭൂമിയായി മാറുകയാണെന്ന് മോദിയുടെ പേരുപരാമര്‍ശിക്കാതെ തലശേരിയില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. മരുഭൂമിയില്‍ മാത്രം കാണുന്ന ഒരു ദേശാടനക്കിളിയെ കേരളത്തിലും കണ്ടുവരുന്നുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. ഇതുകൊണ്ട് എന്ത് ആപത്താണാവോ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago