മുഹ്സിന് വധം: അഞ്ചുപേര്‍ പിടിയില്‍
ആലപ്പുഴ: ഉല്സവപ്പറമ്പിലുïായ വാക്കേറ്റത്തെ തുടര്‍ന്ന് കുത്തേറ്റ് മരിച്ച മുഹ്സിന്റെ ഘാതകരില്‍ അഞ്ചുപേര്‍ പിടിയില്‍. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊലിസ് ഇവരെ പിടികൂടിയത്. വട്ടയാല്‍ വാര്‍ഡില്‍ തൈപറമ്പില്‍ വീട്ടില്‍ രാജശേഖരന്റെ മകന് അനന്തു ടി.ആര് (19), വാടയ്ക്കല്‍ വാര്‍ഡില്‍, പുതുവല്‍ വീട്ടില്‍ ഗോപകുമാറിന്റെ മക്കളായ അനന്തു.ടി (19), അമ്പാടി (19), വാടയ്ക്കല്‍ വെളിയില്‍ വീട്ടില്‍ തങ്കച്ചന്റെ മകന് കൃഷ്ണകുമാര്‍ (26), വാടയ്ക്കല്‍ വെളിയില്‍ വീട്ടില്‍ വിശ്വേശരന്റെ മകന് സബിന്‍ (26) എന്നിവരെയാണ് സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്തത്.
കേസിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. പൊലിസ് ഇവര്‍ക്കായുളള അന്വേഷണം ഊര്ജിതമാക്കിയിട്ടുï്.
കഴിഞ്ഞ വെളളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആലപ്പുഴ ആലിശേരി ദേവി ക്ഷേത്രത്തിലെ ഉല്‍സവം കാണാന്‍ എത്തിയ മുഹ്സിന് കുത്തേറ്റു മരിച്ചത്. കൊലപാതകത്തിനു പിന്നില്‍ ആ.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."