വനം കുറ്റകൃത്യങ്ങളെക്കുറിച്ച് ക്യാംപ് സംഘടിപ്പിച്ചു
കോതമംഗലം: വനം കുറ്റകൃത്യങ്ങളെ കുറിച്ച് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ക്യാംപ് സംഘടിപ്പിച്ചു.
കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ, തട്ടേക്കാട് പക്ഷിസങ്കേതം, വനം വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ക്യാംപില്‍ വനം കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടാലുണ്ടാകുന്ന ശിക്ഷാ നടപടികള്‍ ,പരിസ്ഥിതിസംരക്ഷണം, വനം വന്യജീവി സംരക്ഷണം എന്നി വിഷയങ്ങളെ സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍ നടന്നു.
തട്ടേക്കാട് എ.സി.സി അംഗങ്ങളും കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു.
കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്.ഡി മൂര്‍ത്തി ഐ.എഫ്.എസ്, പ്രദീപ്, ഡോ.ആര് സുഗതന്, റേഞ്ച് ഓഫീസര്‍ എം.ബി സഞ്ജയന് എന്നിവര്‍ നേതൃത്വം നല്കി. ക്യാംപിനോടനുബന്ധിച്ച് തട്ടേക്കാട് പക്ഷിസങ്കേതം പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."