HOME
DETAILS

ചൈത്രക്ക് പബ്ലിസിറ്റി മാനിയ; റെയ്ഡിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് സി.പി.എം

  
backup
January 27 2019 | 18:01 PM

%e0%b4%9a%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%be

തിരുവനന്തപുരം: മുന്‍ ഡി.സി.പി ചൈത്ര തെരേസാ ജോണ്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്തത് മാധ്യമശ്രദ്ധ നേടുന്നതിനാണെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ചൈത്രയ്ക്ക് ഗൂഢലക്ഷ്യമാണുള്ളത്. അര്‍ധരാത്രി പരിശോധന നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആനാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


അനുമതിയില്ലാതെയാണ് നിയമസഭ ചേരുന്നതിനു തൊട്ടുമുന്‍പ് റെയ്ഡ് നടത്തിയത്. ശബരിമല പ്രക്ഷോഭകാലത്ത് ബി.ജെ.പി ഓഫിസില്‍പോലും പൊലിസ് കയറിയിട്ടില്ല. സി.പി.എമ്മിനെ ജനമധ്യത്തില്‍ അപഹസിക്കാനും മാധ്യമശ്രദ്ധ നേടി താരപരിവേഷം ഉണ്ടാക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അര്‍ധരാത്രിയിലെ പരിശോധനാ നാടകം.


നാലാം നിലവരെ കയറിയ ഉദ്യോഗസ്ഥ റെയിഡെന്ന പേരില്‍ രണ്ട് കക്കൂസുകള്‍ മാത്രമാണ് തുറന്ന് പരിശോധിച്ചത്. അടച്ചിട്ട മുറികളൊന്നും തുറന്ന് പരിശോധിച്ചിട്ടില്ല. പ്രതിയെ ഒളിപ്പിച്ചിട്ടുണ്ട് എന്ന് വിവരം ലഭിച്ച സ്ഥിതിക്ക് മുഴുവന്‍ മുറികളും തുറന്ന് പരിശോധിക്കേണ്ടതാണ്. എന്നാല്‍ അതിന് തയാറാകാതെ അവര്‍ മടങ്ങുകയായിരുന്നു.


പരിശോധനയ്ക്ക് എത്തിയ ഡി.സി.പിയെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. ചികിത്സയിലായിരുന്നതിനാല്‍ ജില്ലാ സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. പരിശോധനാ സമയം രണ്ട് ഓഫിസ് ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിഅംഗം വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി വിക്രമന്‍ എന്നിവരും പങ്കെടുത്തു.
അതേസമയം, അനുമതിയില്ലാതെയാണ് റെയ്‌ഡെന്ന സി.പി.എമ്മിന്റെ ആരോപണം പൊലിസ് തള്ളി. കോടതിയെ അറിയിച്ചതിനുശേഷമാണ് റെയ്ഡിനെത്തിയതെന്നും സ്‌റ്റേഷന്‍ രജിസ്റ്ററില്‍ ജി.ഡി എന്‍ട്രി രേഖപ്പെടുത്തിയതായും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  9 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  22 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  30 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago