HOME
DETAILS

'ഹാരിസണ്‍ കൈയടക്കിയ ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തണം'

  
backup
January 27 2019 | 18:01 PM

%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf

 


തിരുവനന്തപുരം: നിയമവിരുദ്ധമായി ഹാരിസണ്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് കൈയടക്കി വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നിയമ നിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.എം.സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എ.കെ ബാലന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് വി.എം സുധീരന്‍ കത്തയച്ചു.


കൃത്രിമ രേഖകളുടെ ബലത്തില്‍ സര്‍ക്കാര്‍ ഭൂമി വില്‍പന നടത്തി ഹാരിസണ്‍ സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിയതിന് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍ സുപ്രിംകോടതി വരെ അംഗീകരിച്ചതാണ്. ഈ കേസുകളുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രതികളായ ക്രിമിനല്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നീക്കം. ഹാരിസണും അവര്‍ നിയമവിരുദ്ധമായി ഭൂമി കൈമാറി, കൈമാറിയവരില്‍ നിന്നും കരം പിരിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.


ഹാരിസണിന് എതിരായ കേസില്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും മനഃപൂര്‍വം തോറ്റുകൊടുത്ത സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചു നല്‍കുന്നതിനാണ്. കോടതികളില്‍ കേസ് തോറ്റു കൊടുക്കുന്നതും നിയമവിരുദ്ധമായി ഭൂമി കൈയടക്കിയവരുടെ പക്കല്‍നിന്നും കരം സ്വീകരിക്കാനും നടത്തുന്ന നീക്കം കുത്തക കമ്പനികളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ മനഃപൂര്‍വമായ ശ്രമമാണ്.


കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കൂട്ടരും കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനെയെല്ലാം എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ കക്ഷികള്‍ നയിക്കുന്ന കേരള സര്‍ക്കാരും അതേ പാതയിലൂടെ പോകുന്നത് പ്രതിഷേധാര്‍ഹമാണ്.
പൊതുസമ്പത്ത് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള ഇത്തരം നടപടികളും നീക്കങ്ങളും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago