HOME
DETAILS
MAL
ജല ഗുണനിലവാര പരിശോധനയ്ക്ക് ലാബുകള്‍
backup
March 02 2020 | 04:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാലാബുകള്‍ സജ്ജമാക്കും.
വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജല ഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നത്. സ്‌കൂളുകളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ശുദ്ധജലലഭ്യത കുറയുകയും ജലമലിനീകരണം കൂടുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."