വിജിലന്‍സിന്റെ സഹായത്തോടെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വ്യവസായം തുടങ്ങാന്‍ 30 ദിവസത്തിനകം അനുമതി
തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസായം തുടങ്ങാന്‍ 30 ദിവസത്തിനകം അനുമതി നല്‍കുന്ന ഏക ജാലക ക്ലിയറന്‍സ് സര്‍ക്കാര്‍ ആരംഭിച്ചു.
നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുïാകാതിരിക്കാനും അഴിമതി തടയാനുമായി വിജിലന്‍സിന്റെ നിരീക്ഷണം ഓരോ അപേക്ഷയിലും ഉïാകും. വിജിലന്‍സിന്റെയും അതാത് വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ വ്യവസായം തുടങ്ങാനുള്ള അപേക്ഷ നല്‍കുന്ന വിധം പ്രസിദ്ധീകരിച്ചിച്ചുï്.
തദ്ദേശസ്വയംഭരണം, മലിനീകരണ നിയന്ത്രണം, വ്യവസായം, കെ.എസ്.ഇ.ബി, ജല അതോറിറ്റി, റവന്യൂ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ആരോഗ്യം, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ടൗണ്‍പ്ലാനിങ്, ഫുഡ് ആന്റ് സേഫ്റ്റി തുടങ്ങി 17 വകുപ്പുകളാണ് നിക്ഷേപകരുമായി ഇടപെടുന്നത്. ഈ വകുപ്പുകള്‍ എന്തൊക്കെ സേവനങ്ങളാണ് ലഭ്യമാക്കുന്നത്, ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കണം, എന്‍.ഒ.സി, പെര്‍മിറ്റ് ക്ലിയറന്‍സുകള്‍ ലഭിക്കാന്‍ എത്ര ദിവസമെടുക്കും തുടങ്ങിയ വിവരങ്ങളാണ് വിജിലന്‍സിന്റെയും വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
എല്ലാ അപേക്ഷകളും അതാതു വകുപ്പിന്റെ ജില്ലാ ഓഫിസുകളിലാണ് നല്‍കേïത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ സന്ദര്‍ശനം കഴിഞ്ഞു വന്നതിനു പിന്നാലെയാണ് വകുപ്പുകള്‍ക്കും വിജിലന്‍സിനും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അപേക്ഷകളെല്ലാം ഓണ്‍ലൈന്‍ ആയിരിക്കും.
അപേക്ഷയില്‍ മന:പൂര്‍വം താമസമുïാക്കിയാല്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം. അസിസ്റ്റന്റു മുതല്‍ വകുപ്പ് മേധാവി വരെ നടപടിക്കു വിധേയമാകേïി വരും. 5000 രുപ മുതല്‍ പിഴ ശിക്ഷ ഈടാക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും. പരിസ്ഥിതി അനുമതി ആവശ്യമായ പദ്ധതികള്‍ക്ക് മാത്രമാണ് അധിക ദിവസം അനുവദിച്ചിട്ടുള്ളത്.
മിക്ക സംസ്ഥാനങ്ങളിലും വ്യവസായ മൂലധന നിക്ഷേപങ്ങള്‍ക്ക് മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനം വരെ കോഴ നല്‍കേï സ്ഥിതിയുï്. ഇത് ഒഴിവാക്കുകയും കൃത്യസമയത്ത് ക്ലിയറന്‍സ് ലഭിക്കുന്നുïെന്ന് ഉറപ്പാക്കുകയുമാണ് വിജിലന്‍സിന്റെ ദൗത്യം.
നിക്ഷേപകര്‍ വകുപ്പുകള്‍ തോറും കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്. നിശ്ചിത ദിവസത്തിനകം സേവനം ലഭിച്ചില്ലെങ്കില്‍ വിജിലന്‍സ് മേധാവിയോട് ഇ മെയിലിലൂടെ പരാതിപ്പെടാം. 24 മണിക്കൂറിനകം നിക്ഷേപകരെ മറുപടി അറിയിക്കുകയും തുടര്‍ നടപടികളുïാവുകയും ചെയ്യും.
നിക്ഷേപകര്‍ക്ക് വ്യവസായം തുടങ്ങുന്നതിന് രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍ എന്നിവരെ പൂര്‍ണമായി ഒഴിവാക്കും. അതേ സമയം, നിക്ഷേപകരുടെ ഏതാï് ഇരുപതിനായിരത്തോളം അപേക്ഷകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണെന്ന് വിജിലന്‍സ് കïെത്തിയിട്ടുï്.
വ്യവസായ നിക്ഷേപത്തിന് അനുമതി നല്‍കാതെ വലയ്ക്കുന്നതായി പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ക്കെതിരേ ഒട്ടേറെ പരാതി വിജിലന്‍സിന് ഇതിനകം ലഭിച്ചു കഴിഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 20ാം സ്ഥാനത്താണ് കേരളം. മൂന്നു വര്‍ഷം മുന്‍പ് 18ാം സ്ഥാനത്തായിരുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പത്താം സ്ഥാനത്തെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."