HOME
DETAILS
MAL
2017 വരെ ശമ്പള ഇനത്തില്‍ മാത്രം ചെലവായത് അഞ്ചുകോടിയിലേറെ
backup
March 02 2020 | 04:03 AM
തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിക്കായി ഇതുവരെ ശമ്പളം ഇനത്തില്‍ മാത്രം ചെലവായത് അഞ്ച് കോടിയിലധികം രൂപയെന്ന് കണക്കുകള്‍. ഹരിത കേരള മിഷന്, ആര്‍ദ്രം മിഷന്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന് എന്നിങ്ങനെ നാല് പദ്ധതികളാണ് നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായുള്ളത്. ഈ നാല് പദ്ധതികളിലേക്കുമായി നിരവധി പേരെയാണ് നിയമിച്ചിരിക്കുന്നത്.
ഹരിതകേരളം മിഷനില്‍ മാത്രം 37 പേരാണ് സേവനമനുഷ്ഠിക്കുന്നത്.
നവകേരളം കര്‍മപദ്ധതിയില്‍ അഞ്ച് പേര് ഉള്‍പ്പെടുന്ന ഒരു മോണിറ്ററിങ് സംഘവും നോഡല്‍ വകുപ്പായ സി.പി.എം.യുവില്‍ മൂന്നുപേരും കര്‍മപദ്ധതി കോ ഓര്‍ഡിനേറ്ററായി ഒരാളുമുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ 24 പേരാണ് ജീവനക്കാരായുള്ളത്.
ലൈഫ് മിഷനില്‍ 34 പേരും ആര്‍ദ്രം മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരാളും സേവനമനുഷ്ഠിക്കുന്നു.
2017 നവംബര്‍ 30 വരെയുള്ള കണക്കു പ്രകാരം ഹരിതകേരളം മിഷനിലെ അംഗങ്ങള്‍ക്കുള്ള ശമ്പളമായിമാത്രം 1,15,94,024 രൂപയാണ് ചെലവഴിച്ചത്.
ലൈഫ് മിഷനില്‍ 1,14,66,104 രൂപയും ശമ്പളമായി നല്‍കിയിട്ടുണ്ട്. ഹരിതകേരള മിഷനില്‍ 3,05,67,159 രൂപയും ആര്‍ദ്രം മിഷനില്‍ 15,30,000 രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനില്‍ 69,50,055 രൂപയും ശമ്പളമായി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."