HOME
DETAILS

അനിവാര്യമാണ് ഉലമാ-ഉമറാ കൂട്ടായ്മകള്‍

  
backup
January 27 2019 | 19:01 PM

haidarali-shihab-thangal-todays-article-28-01-2019

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍#

 


മദീനയിലെ മസ്ജിദുന്നബവി കേന്ദ്രീകരിച്ച് പ്രവാചകന്‍ തിരുനബി(സ)യും ശേഷം ഖലീഫമാരും നടത്തിയിരുന്ന വൈജ്ഞാനിക സദസുകള്‍, പ്രശ്‌ന പരിഹാര ഒത്തുതീര്‍പ്പുകള്‍, സാമൂഹ്യ ശാക്തീകരണ പദ്ധതികള്‍, സാംസ്‌കാരിക- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ഭരണനിര്‍വഹണ സംവിധാനങ്ങള്‍ എന്നിവയുടെ ചെറിയൊരു രൂപമാണ് ഇന്നത്തെ നമ്മുടെ മഹല്ല് സംവിധാനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം കേരളത്തിന്റെ മത, സാമൂഹ്യ പരിസരങ്ങള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിച്ചെടുക്കുന്നതിലും മഹല്ലുകളോളം പങ്കുവഹിച്ച മറ്റൊന്നില്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.


1976 ഏപ്രില്‍ 26ന് തിരൂര്‍ താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമ്മേളന സംഘാടനവുമായി ബന്ധപ്പെട്ട് മര്‍ഹും എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടിഹാജി എന്നിവര്‍ നടത്തിയ വിവിധ കൂടിയാലോചനകളില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മത, സാമൂഹ്യ, വൈജ്ഞാനിക മുന്നേറ്റത്തിന് ഉലമാ- ഉമറാ കൂട്ടായ്മകള്‍ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതിലൂടെയാണ് മുസ്‌ലിം മഹല്ലുകള്‍ക്ക് നവോത്ഥാനത്തിന്റെ വിത്ത് പാകിയ സുന്നി മഹല്ല് ഫെഡറേഷന്‍ എന്ന മഹത്തായ പ്രസ്ഥാനം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആശീര്‍വാദത്തോടെ രൂപീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷം, 1977 ഏപ്രിലില്‍ നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പണ്ഡിത ശ്രേഷ്ഠരായിരുന്ന കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി കോട്ടക്കല്‍ ജന. സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായ എസ്.എം.എഫ് പ്രഥമ ജില്ലാ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുപോവുക, പള്ളി ദര്‍സുകള്‍ കാര്യക്ഷമമാക്കുക, മഹല്ലുകളിലെ ജീര്‍ണതകള്‍ക്കും അനിസ്‌ലാമിക പ്രവണതകള്‍ക്കും ശാശ്വത പരിഹാരം കാണുക, പള്ളികള്‍, മദ്‌റസകള്‍, അറബിക് കോളജുകള്‍ മുതലായ മത സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ രൂപീകരണ ലക്ഷ്യം. 1987ല്‍ കുറ്റിപ്പുറത്തു നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയും ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍ പ്രസിഡന്റും ലേഖകന്‍ ജന.സെക്രട്ടറിയും ഡോ. യു. ബാപ്പുട്ടി ഹാജി ട്രഷററുമായ പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. ശംസുല്‍ ഉലമായുടെ വിയോഗത്തിനു ശേഷം സൈനുല്‍ ഉലമാ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം എന്നെ പ്രസിഡന്റായി നിയമിച്ചു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.


സുന്നി മഹല്ല് ഫെഡറേഷനിലൂടെ സമൂഹത്തിന് എന്തു നേട്ടമുണ്ടായി എന്ന ചോദ്യത്തിന് മഹല്ല് ഫെഡറേഷന്റെ കീഴില്‍ ഇന്നേവരെ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് വലിയ ഉത്തരം. സാമൂഹ്യ, ശാക്തീകരണ, വൈജ്ഞാനിക, മതപ്രബോധന രംഗങ്ങളില്‍ ഇന്ന് നിറസാന്നിധ്യമായി മാറിയ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന മഹത്തായ സ്ഥാപനം തന്നെ മതിയാകും മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തന മികവിനെ അളന്നെടുക്കാന്‍. സമന്വയ വിദ്യാഭ്യാസവും പ്രബോധന പരിശീലനവും നല്‍കി രാജ്യത്തിനകത്തും പുറത്തും മതകീയ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായ ആയിരക്കണക്കിന് ഹുദവി പണ്ഡിതരെയാണ് എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദാ ഇതിനകം സമൂഹത്തിനു സമര്‍പ്പിച്ചത്.


വിദ്യാര്‍ഥികള്‍ക്കിടയില്‍ മതബോധം വളര്‍ത്തുന്നതിനും പുതിയ തലമുറയ്ക്ക് ഇസ്‌ലാമിക വ്യക്തിത്വ ശീലങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനും സ്വദേശി ദര്‍സ്, മഹല്ലുകളുടെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ സ്ഥിതിഗതികള്‍ മനസിലാക്കി ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങള്‍, മഹല്ലുകളിലെ നിര്‍ധനരായ കുടുംബങ്ങള്‍, രോഗികള്‍, വിധവകള്‍, അവിവാഹിതര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ സഹായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി മഹല്ല് സര്‍വേ, മഹല്ലിലെ ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിശ്ചയിക്കാന്‍ മസ്‌ലഹത്ത് സമിതി, മഹല്ലുകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി മഹല്ല് സ്‌ക്വാഡുകള്‍, ഔപചാരിക വിദ്യാഭ്യാസത്തിലെ നിര്‍ണായക ഘട്ടങ്ങളായ എസ്.എസ്.എല്‍.സി, പ്ലസ്.ടു, ഡിഗ്രി പഠനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ ബോധവാന്മാരാക്കാന്‍ കരിയര്‍ ഗൈഡന്‍സ്- മോട്ടിവേഷന്‍ ക്ലാസുകള്‍, വിവാഹിതരാകാന്‍ പോകുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശരിയായ ദാമ്പത്യ ജീവിതവും തെറ്റായ വൈവാഹിക ജീവിതവും വേര്‍തിരിച്ച് മനസിലാക്കിക്കൊടുക്കുന്നതിനും സമാധാനവും സംതൃപ്തവുമായ കുടുംബ ജീവിതത്തിന് അടിത്തറ പാകുന്നതിനും ഉപയുക്തമായ പ്രീ മാരിറ്റല്‍ കോഴ്‌സ്, രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്തവും ശാസ്ത്രീയമായ സമീപനങ്ങളും സമന്വയിപ്പിച്ച പാരന്റിങ് കോഴ്‌സ് എന്നിവ മഹല്ല് ഫെഡറേഷന്റെ കീഴില്‍ നടന്നുവരുന്നുണ്ട്.


മാത്രമല്ല, ഹലാലായ സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കുന്നതിനും ചെറിയ കാര്യങ്ങള്‍ക്കു പോലും ബാങ്കുകളെയും വട്ടിപ്പലിശക്കാരെയും സമീപിച്ച് ഭീമമായ പലിശയ്ക്കു വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഒഴിവാക്കാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് പലിശരഹിത വായ്പക്ക് അവസരം സൃഷ്ടിക്കുന്ന സുന്ദൂഖ് പലിശരഹിത വായ്പാ നിധി പദ്ധതി, മദ്‌റസാ അധ്യാപക ക്ഷേമനിധി, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കാന്‍സര്‍ സുരക്ഷാ പദ്ധതി, സ്‌നേഹപൂര്‍വം പദ്ധതി, വിവിധ ക്ഷേമ പദ്ധതികള്‍, മഹല്ലിലെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഹെല്‍പ്‌ഡെസ്‌ക്കുകള്‍ എന്നിവ എസ്.എം.എഫിനു കീഴില്‍ നടക്കുന്നു.


സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ നടന്നുവരുന്ന മഹല്ല് ശാക്തീകരണം ഒരിക്കലും പള്ളികള്‍ പ്രൗഢിയോടെ നിര്‍മിക്കുന്നതിലോ മഹല്ലിന് കീഴിലുള്ള സ്ഥാപനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനോ അല്ല. നമ്മുടെ മഹല്ലുകള്‍ വഴിയുള്ള സാമുഹിക ശാക്തീകരണം അത്തരത്തിലാവുകയും അരുത്.


ഉലമാ- ഉമറാ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സര്‍വ മേഖലകളിലെയും പുരോഗമനത്തിന് ശോഷണം സൃഷ്ടിക്കുമെന്നത് മുന്‍കാല ചരിത്രങ്ങളില്‍നിന്നും ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ അനുഭവപാഠങ്ങളില്‍നിന്നും മനസിലാക്കാവുന്നതാണ്. മതകാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ദൗത്യം ഉലമാക്കളിലാണ് നിര്‍ണിതമായിട്ടുള്ളത്. അവര്‍ തന്നെയാണ് അതില്‍ അന്തിമവിധികളെടുക്കേണ്ടതും. സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതാടിസ്ഥാനങ്ങളില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്നത് തീര്‍ത്തും സമൂഹത്തില്‍ ഭിന്നതയ്ക്കും പുരോഗമന രംഗത്തെ തകര്‍ച്ചയ്ക്കും വളംവച്ചു നല്‍കും. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നേതാക്കളും കൈക്കോര്‍ത്ത് സമൂഹത്തിന്റെ ഔന്നത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് രാജ്യത്തു തന്നെ വളര്‍ന്നുവരേണ്ടത്. ഇത്തരം സ്തുത്യര്‍ഹമായ പ്രവര്‍ത്തനപദ്ധതികളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ആഗോള, ദേശീയ തലങ്ങളില്‍ മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഉത്തമ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി സമൂഹത്തെ വൈജ്ഞാനിക, സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാന്‍ വേണ്ടി ഉലമാ- ഉമറാ കൂട്ടായ്മകള്‍ ശക്തമായി നിലനില്‍ക്കണം. ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ നിയമങ്ങളെ സമാധാനപരമായ പോരാട്ടങ്ങളിലൂടെ ചെറുക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഉലമാ- ഉമറാ കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വളരേണ്ടതുണ്ട്.
പ്രശ്‌നരഹിതമായ സംതൃപ്ത കുടുംബങ്ങള്‍ സൃഷ്ടിക്കുക, ധനകാര്യ വിനിമയങ്ങള്‍ പലിശരഹിതമായി വിശുദ്ധിയോടെ സൂക്ഷിക്കുക, ഉലമാ- ഉമറാ കൂട്ടായ്മകളുടെ കെട്ടുറപ്പ് ഭദ്രമാക്കുക, സംഘര്‍ഷരഹിത സമൂഹം കെട്ടിപ്പടുക്കുക എന്നീ വിഷയങ്ങളെക്കുറിച്ച് വിചാരപ്പെടാന്‍ വേണ്ടി മാത്രം സമുദായത്തിന്റെ ഉമറാ പ്രതിനിധികള്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാംപസില്‍ പ്രത്യേകം തയാറാക്കിയ 'വാദി അറഫ'യില്‍ ഒത്തുകൂടുകയാണ്. കേവലം ഒരു ആള്‍ക്കൂട്ട ഒത്തുകൂടലിനപ്പുറം സമുദായത്തിന്റെ ഭാവി ഭദ്രമാക്കുന്നതിന് ആവശ്യമായ ചുവടുവയ്പുകള്‍ നിര്‍ണയിക്കുന്ന ശ്രദ്ധേയമായ സംഗമം എന്ന നിലയില്‍ ജനുവരി 30ന് നടക്കുന്ന സംസ്ഥാന ഉമറാ കോണ്‍ഫറന്‍സിലേക്ക് മുഴുവന്‍ മഹല്ല് പ്രതിനിധികളെയും സ്വാഗതം ചെയ്യുന്നു.
(സുന്നി മഹല്ല് ഫെഡറേഷന്‍
സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  14 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  15 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  15 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  15 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  15 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  15 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  16 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago