തോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമുള്ളതെന്ന് പിണറായി
തിരുവനന്തപുരം: സംസ്ഥാന പൊലിസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സി.എ.ജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സിഎജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു.
അതേസമയം, ഇപ്പോള്‍ വേറെ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണമുണ്ട്. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല. സി.എ.ജി റിപ്പോര്‍ട്ടില്‍ അടിസ്ഥാനമില്ല. സി.എ.ജി റിപ്പോര്‍ട്ട് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കട്ടെ. സി.എ.ജി റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ തിരകള്‍ കാണാതായി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2015ല്‍ യു.ഡി.എഫ് കാലത്തെ കണ്ടെത്തല്‍ മൂടിവെക്കാന്‍ ശ്രമം നടക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."