HOME
DETAILS
MAL
സഭയില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്
backup
March 02 2020 | 05:03 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു തുടങ്ങാനിരിക്കെ, ഡല്‍ഹിയിലെ വംശീയാതിക്രമം സഭയില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആക്രമണങ്ങളില്‍ നിരുത്തരവാദ നിലപാട് സ്വീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിഷയം സഭയില്‍ ഉന്നയിക്കുക.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് നോട്ടിസ് നല്‍കും. വിഷയം ശക്തമായി സഭയില്‍ ഉന്നയിക്കുമെന്നു കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ആക്രമണം തടയുന്നതിലും നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച അദ്ദേഹം, പൊലിസ് അക്രമികളെ പിന്തുണച്ചെന്നും രാജ്യതലസ്ഥാനത്ത് നടന്ന ഈ സംഭവം ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്നും പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി തങ്ങള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തു നടക്കുന്ന അരക്ഷിതാവസ്ഥ രാജ്യസഭയില്‍ ഉന്നയിക്കുമെന്നു കോണ്‍ഗ്രസ് രാജ്യസഭാംഗവും പാര്‍ട്ടി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്വിയും വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി സംഭവത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരേ നേരത്തേതന്നെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."