ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയം: സര്‍ക്കാറിനും ഡി.എല്‍.എഫിനും സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയ കേസില്‍ സര്‍ക്കാറിനും ഡി.എല്‍.എഫിനും സുപ്രിം കോടതി നോട്ടിസയച്ചു. സംസ്ഥാന തീരദേശപരിലാന അതോറിറ്റി നല്കിയ അപ്പീലിലാണ് നടപടി.
കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് പൊളിച്ചു നീക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. നിയമം ലംഘിച്ചാണ് ഫ്ളാറ്റ്
സമുച്ചയം ഡി.എല്‍.എഫ് കെട്ടിപ്പടുത്തതെന്ന് കണ്ടെത്തിയിട്ടും പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഫ്ളാറ്റിനായി കോടികള്‍ നിക്ഷേപം നടത്തിയതും, ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ഹൈക്കോടതി ഉത്തരവ് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."