HOME
DETAILS
MAL
ഇന്ത്യയും അഫ്ഗാനും നിഴല്‍ യുദ്ധത്തിന്റെ ഇരകള്‍- മനോഹര്‍ പരീക്കര്‍
backup
March 06 2017 | 08:03 AM
ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്താനും ദശാബ്ദങ്ങളായി നിഴല്‍യുദ്ധത്തിന്റെ ഇരകളാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.19ാമത് ഏഷ്യന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
തീവ്രവാദമാണ് അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നത്. തീവ്രവാദം ഇപ്പോഴും സര്‍വ്വവ്യാപിയായ വെല്ലുവിളിയായി തുടരുകയാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതികരണവും സഹകരണവും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും പരീക്കര്‍ പറഞ്ഞു.
അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനിഫ് അത്മറും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തീവ്രവാദ ഭീഷണിയില്‍ തന്നെയാണെന്നും പാക്-അഫ്ഗാന് അതിര്‍ത്തിയിലെ സമാധാനത്തിന് അന്തരാഷ്ട്രതലത്തിലുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."