HOME
DETAILS

നിയമക്കുരുക്കിലകപ്പെട്ട് ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു

  
backup
March 02 2020 | 07:03 AM

235563453456354-2

റിയാദ് : നിയമക്കുരുക്കിലകപ്പെട്ട് എട്ടു മാസത്തോളമായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ 250ൽ പരം തൊഴിലാളികൾക്ക് കേളി കലാസാംസ്കാരിക വേദി ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹായത്തോടെ ഭക്ഷണവും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

ന്യൂ സനയ്യയിലെ ഒരു കമ്പനിയാണ് നിയമക്കുരുക്കിൽപ്പെട്ട് തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ സാധിക്കാതെയും ശമ്പളം നൽകാൻ കഴിയാതെയും പ്രവർത്തനം നിർത്തിവെച്ചത്. ആയിരത്തിൽ പരം തൊഴിലാളിൽ ഉണ്ടായിരുന്ന കമ്പനിയിൽ നിന്നും ഇഖാമ കാലാവധി ഉണ്ടായിരുന്ന 700ൽ പരം തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ ഇഖാമ കാലാവധി അവസാനിച്ച 250ൽ പരം തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ട് ജീവിതം തള്ളി നീക്കുകയാണ്‌.  ഈ തൊഴിലാളികൾ എംബസി മുഖേന ലേബർ കോടതിയെ സമീപിച്ച് കോടതിയുടെ അന്തിമ വിധിക്കായി എട്ടു മാസത്തോളമായി കാത്തിരിപ്പാണ്‌.

ജോലിയോ വരുമാനമോ ഇല്ലാതെ നിത്യ ചെലവിന്‌ പോലും ഏറെ ബുദ്ധിമുട്ടുന്ന തൊഴിലാളികളെ കുറിച്ചുള്ള വിവരം
കേളി പ്രവർത്തകർ പൊതുസമൂഹത്തിന്റെ 
ശ്രദ്ധയിൽ കൊണ്ടു വരികയും ന്യൂസനയ്യയിലെ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് കഴിഞ്ഞ ജനുവരിയിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.  കേസ് അനന്തമായി നീളുന്ന സാഹചര്യത്തിൽ കേളിയുടെ അഭ്യർത്ഥന മാനിച്ച് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഒരു നേരത്തെ ഭക്ഷണവും തുടർന്നുള്ള ദിവസങ്ങളിലേക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളും വിതരണം ചെയ്യാൻ ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ തയ്യാറാവുകയായിരുന്നു.

കേളി ന്യൂ സനയ്യ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ ഹുസൈൻ മണക്കാട്, ജോർജ്ജ് വർഗ്ഗീസ്, കരുണാകരൻ കണ്ടോന്താർ, ഷാജി, അബ്ദൾ നാസർ, കരുണാകരൻ മണ്ണടി എന്നിവർ ഭക്ഷണവും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  39 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago