രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് തേജസ്വി യാദവ്
-ന്ദന്യൂഡല്ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എല്ലാ യോഗ്യതയും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ബി.ജെ.പി പാര്‍ട്ടി ഫണ്ടില്‍ ഭൂരിഭാഗവും ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണച്ച് തേജസ്വി യാദവ് രംഗത്തെത്തിയത്. നല്ലൊരു പ്രധാനമന്ത്രിയാകാന്‍ രാഹുലിന് സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, എന്നാല്‍ പ്രധാനമന്ത്രി ആരാകുമെന്നു തെരഞ്ഞെടുപ്പിനു ശേഷം മഹാസഖ്യം യോഗം ചേര്‍ന്നാകും തീരുമാനിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ നേതൃഗുണത്തെ ചോദ്യം ചെയ്യേണ്ടതില്ല. വളരെയേറെ നെഗറ്റീവ് കാംപയിനുകളുമായി അദ്ദേഹത്തിനെതിരേ എതിരാളികള്‍ രംഗത്തെത്തുമ്പോഴും രാഹുല്‍ ജനങ്ങളുടെ ഹൃദയത്തിനുള്ളില്‍ സ്ഥാനം നേടി. അത് അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെയും സ്വഭാവ മഹിമയുടെയും വിജയമാണെന്നും തേജസ്വി പറഞ്ഞു.
രാജസ്ഥാന്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കാഴ്ചവച്ച പ്രകടനത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധിയാണെന്നും ആര്.ജെ.ഡി നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."