1984 ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി, അക്രമങ്ങള്‍ തടയാനാവില്ലെന്ന് സുപ്രിം കോടതി- അധികാരത്തില്‍ പരിമിതിയുണ്ടെന്ന വിധിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍
ന്യൂഡല്‍ഹി: കോടതികളുടെ അധികാരത്തില്‍ പരിമിതിയുണ്ടെന്നും അക്രമങ്ങള്‍ തടയനാവില്ലെന്നുമുള്ള സുപ്രിം കോടതി പരാമര്‍ശത്തെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ മുരളികൃഷ്ണന്‍. 1984 ആവര്‍ത്തിക്കരുതെന്ന ജസ്റ്റിസ് മുരളീധറിന്റെയും കലാപങ്ങള്‍ തടയാനാവില്ലെന്ന ചിഫ് ജസ്റ്റിസ് ബോബ്‌ഡെയുടേയും പരാമര്‍ശങ്ങള്‍ എടുത്തു കാട്ടി ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് ദല്‍ഹി ഹൈക്കോടതി പറയുമ്പോഴാണ്, കലാപം തടയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറയുന്നതെന്ന് മുരളികൃഷ്ണന്‍ പറഞ്ഞു.
'ഫെബ്രുവരി 26: ഈ കോടതിയുടെ മൂക്കിനു താഴെ 1984 ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല -ഡല്‍ഹി ഹൈക്കോടതി
മാര്‍ച്ച് 2: ഇത്തരം അക്രമങ്ങള്‍ തടയാന്‍ കോടതികള്‍ പര്യാപതമല്ല. ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തടയാനാവില്ല- സുപ്രീംകോടതി. ഇതാണ് മുരളീകൃഷ്ണന്റെ ട്വീറ്റ്.
ഡല്‍ഹി കലാപത്തിലേക്ക് വഴിവെക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലായിരുന്നു സുപ്രിംകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഇത്തരം കലാപങ്ങള്‍ തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നും ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രിം കോടതി ചിത്രത്തിലേക്ക് വരാറുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. തങ്ങളുടെ അധികാരത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഡല്‍ഹി ഹൈക്കോടതി നേതാക്കള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജയില്‍ രാത്രിയില്‍ തന്നെ വാദം കേള്‍ക്കുകയായിരുന്നു കോടതി. 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പ്രകോപനപരമായി പ്രസംഗിച്ചവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും അടുത്ത ദിവസം തന്നെ വിധി തിരുത്തുകയുമാണുണ്ടായത്. പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ പോലിസിന് ഒരു മാസം സമയം അനുവദിക്കുന്നതായിരുന്നു പിന്നീട് വന്ന വിധി. പിന്നാലെ മുരളീധറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."