HOME
DETAILS

മഹാരാഷ്ട്ര: വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം സംവരണം പരിഗണനയില്‍ പോലുമില്ലെന്ന് ശിവസേന

  
backup
March 02 2020 | 08:03 AM

national-no-discussion-on-maharashtra-muslim-quota-sena-after-ministers-remarks

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ രംഗത്ത് മുസ്ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പരിഗണനയില്‍ പോലുമില്ലെന്ന് ശിവസേന.

മുസ്‌ലിങ്ങള്‍ക്കു സംവരണം നല്‍കുന്നനെതിരെ വിശ്വഹിന്ദു പരിഷദ്(വി.എച്ച്.പി) രംഗത്തെത്തിയതിനു പിന്നാലെയാണ് നിക്കത്തെ ശിവസേനയുടെ വിശദീകരണം.

'' മതാടിസ്ഥാനത്തില്‍ മുസ്ലിമുകള്‍ക്ക് സംവരണം നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുസ്ലിങ്ങളെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനം ശിവസേന നയിക്കുന്ന സര്‍ക്കാറില്‍ നിന്ന് ഉണ്ടാകരുത്. ഇത് ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷയാണ്'' എന്ന് വിശ്വഹിന്ദു പരിഷദ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

ഇതിനു മറുപടിയായാണ് അത്തരത്തിലൊരു വിഷയവും ചര്‍ച്ചയില്‍ പോലുമില്ലെന്ന് ശിവസേനയുടെ കമ്മ്യൂണിക്കേഷന്‍ സെല്‍ മറുപടി നല്‍കുകയായിരുന്നു.

വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക് പറഞ്ഞിരുന്നു.

മുസ്ലിങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2014ല്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടു പോലും കഴിഞ്ഞ ശിവസേന- ബി.ജെ.പി സര്‍ക്കാര്‍ ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്നായിരുന്നു നവാബ് മാലിക് പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  9 minutes ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  16 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  24 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  35 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  39 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago