മോദി വൃദ്ധനെന്നു രാഹുല്‍; ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുന്നത് യുവാക്കളുടെ സര്‍ക്കാര്‍
ജാന്പൂര്( ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ വൃദ്ധന് എന്നു വിളിച്ച രാഹുല്‍ ഉത്തര്‍പ്രദേശില്‍ യുവാക്കളുടെ സര്‍ക്കാര്‍ അധികാരത്തില്‍വരുമെന്നും പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കു വയസ്സായി. ഞങ്ങള്‍ യുവാക്കളുടെ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ പ്രാവര്‍ത്തികമാക്കും- രാഹുല്‍ പറഞ്ഞു. ജാന്പൂര് തെരഞ്ഞെടുപ്പു റാലിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ അച്ഛേ ദിന് സിനിമ തകര്‍ന്നു തരിപ്പണമായി. ഇനി ഒരിക്കലും അതു കാണാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്ത് അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി അടക്കം കിഴക്കന്‍ യുപിയിലെ 40 നിയമസഭാ മണ്ഡലങ്ങളാണ് ബുധനാഴ്ച പോളിംഗ് ബൂത്തിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."