കെ.യു.ടി.എ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: കെ.യു.ടി.എ (കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍) 24ാം സംസ്ഥാന സമ്മേളനം ഇന്നുമുതല്‍ 30വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഹുസൈനും ജനറല്‍ സെക്രട്ടറി വി.വി.എം ബഷീറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് അധ്യാപക ഭവനില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റും വാര്‍ഷിക പദ്ധതി രൂപീകരണവും നടക്കും. നാളെ വി.ജെ.ടി ഹാളില്‍ രാവിലെ എട്ടുമുതല്‍ പ്രതിനിധി സമ്മേളനം നടക്കും.
11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനവും പുരസ്‌കാര വിതരണവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. ഉര്‍ദുഭാഷ സാഹിത്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നല്‍കുന്ന എസ്.എം സര്‍വര്‍ പുരസ്‌കാരം മലപ്പുറം ജില്ലയിലെ കളത്തില്‍ അഹമ്മദ്കുട്ടി മാസ്റ്റര്‍ക്കും ഉര്‍ദുഭാഷ പ്രചാരണ രംഗത്ത് നല്‍കുന്ന സുലൈഖ ഹുസൈന്‍ പുരസ്‌കാരം കണ്ണൂരിലെ പി.പി രവീന്ദ്രന്‍ കൂടാളിക്കും സമ്മാനിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
3.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനവും യാത്രയയപ്പും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ജെസ്സി ജോസഫ് പങ്കെടുക്കും. 31ന് രാവിലെ 10.30ന് സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടിന് സംസ്ഥാന കൗണ്‍സിലും അധ്യാപക ഭവനില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."