മഴക്കെടുതി: മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി
കൊല്ലം: മഴയിലും കാറ്റിലും വ്യാപക നാശമുണ്ടായ കമ്പലടി, പള്ളിമുറി പ്രദേശത്ത് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തി.
നാശനഷ്ടം സംഭവിച്ചവര്‍ക്ക് പരമാവധി സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് കൃഷിറവന്യൂദുരന്തനിവാരണ അതോറ്റി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കേണ്ട സഹായത്തിനെക്കുറിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. ദുരിതാശ്വാസ ക്യാംപിന്റെ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങളിലും പുനരധിവാസത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
തകര്‍ന്ന വീടുകള്‍ക്ക് പകരമായി നാഷണല്‍ ഗെയിംസ് വില്ലേജിലെ റെഡിമെയ്ഡ് വീടുകള്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വീണുകിടക്കുന്ന മരങ്ങള്‍ നീക്കംചെയ്യാന്‍ ജനകീയ കൂട്ടായ്മ രൂപീകരിക്കും. നകോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപിള്ള, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരായ എസ്.ഷീജ, എ. സുമ, അംഗങ്ങളായ വിനോദ് കുമാര്‍, ഹുസൈന്‍, മുബീന, കലാദേവി, ദുരന്തനിവാരണ അതോറിറ്റി അംഗം സെക്രട്ടറി ഡോ ശേഖര്‍, കൃഷി ഓഫീസര്‍ ശ്യാമള, തഹസില്‍ദാര്‍ പി ടി എബ്രഹാം, വില്ലേജ് ഓഫീസര്‍ ദിനേശ്കുമാര്‍ തുടങ്ങിയവര്‍ മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പകലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും പ്രദേശത്ത് 13 ഓളം വീടുകള്‍ പൂര്‍ണമായും 47 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."