മലപ്പുറം@50: ജീവിത നന്മകൾ പാടിപ്പറഞ്ഞ് മലപ്പുറം ജില്ലാ കെ.എം.സി.സി 'സ്നേഹ സംഗമം'
ജിദ്ദ: വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ആത്മ വീര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രവാസി മനസ്സുകളിലേക്ക് സ്നേഹത്തിന്റെ പരിലാളനം പകർന്നു നൽകുന്നതിനായി മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സ്നേഹ സംഗമം ജന പങ്കാളിത്തകൊണ്ടും വിഷയാവതാരങ്ങളെ കൊണ്ടും അവതരണ മികവും കൊണ്ട് ശ്രദ്ധേയമായി. ജില്ലാ കെ.എം.സി.സിയുടെ മലപ്പുറം@50, സാമൂഹിക മുന്നേറ്റത്തിന്റെ അഞ്ച് പതിറ്റാണ്ട് എന്ന പ്രമേയത്തിൽ നടന്ന് വരുന്ന ഒരു വർഷത്തെ വൈവിധ്യമാർന്ന കർമ്മ പരിപാടികളുടെ ഭാഗമായാണ് 'സ്നേഹ സംഗമം' സംഘടിപ്പിക്കപ്പെട്ടത്.
നവാസ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നിർണ്ണായക സംഭാവനകൾ അർപ്പിച്ച മുസ്‌ലിം സമുദായത്തെ രാജ്യത്ത് നിന്ന് പുറം തള്ളാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും, രാജ്യത്ത് നില നിൽക്കുന്ന കലുഷിത അന്തരീക്ഷത്തിലും പരസ്‌പര സ്നേഹവും, ആദരവും പ്രകടിപ്പിച്ച് കൊണ്ടായിരിക്കണം നാം മുന്നേറേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജിദ്ദ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.എം.എ. ഗഫൂർ, പട്ടിക്കാട് അധ്യക്ഷത വഹിച്ചു. കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് പാളയാട്ട് ഉദ്‌ഘാടനം ചെയ്തു. സഊദി പൗരൻ മദീന സ്വദേശി തലാൽ അൽ ഹറബിയുടെ സന്ദേശം ഏറെ ശ്രദ്ധേയമായി. കെ.എം.സി.സി.സി പ്രവർത്തനം മാതൃകാപരവും ഉദാത്തവുമാണെന്ന് പറഞ്ഞു തൻ്റെ പ്രസംഗം മലയാള വാക്കുകളിൽ തുടക്കമിട്ട് സദസിനായി ആലപിച്ച മലയാള ഗാനം പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി.
1982 ൽ പ്രവാസ ജീവിതം ആരംഭിച്ചത് മുതൽ ജീവ കാരുണ്യ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ മുഖ്യ ശില്‌പിയും ജില്ലാ കെ.എം.സി.സി ചെയർമാനുമായ ഹസൻ സിദ്ധീഖ് എന്ന ബാബു നഹ്‌ദി, ഹോസ്‌പിറ്റലൈസേഷൻ, മരണാന്തര കാര്യങ്ങൾ എന്നിവക്കായി സഹായ ഹസ്തവുമായി ഓടിയെത്തുന്ന ജിദ്ദ കെ.എം.സി.സി വെൽഫെയർ സാരഥികളായ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, ഹിഫ്‌സുറഹ്‌മാൻ എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഇതര ജില്ലാ കമ്മിറ്റി ഭാരവാഹികൾ, വിവിധ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ, തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ സീതി കൊളക്കാടൻ,ജുനൈസ് കെ.ടി, ഇൽയാസ് കല്ലിങ്ങൽ,സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, സുൽഫിക്കർ ഒതായി,എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ജിദ്ദ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും, ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു നാസർ കാടാമ്പുഴ ഖിറാത്ത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."