HOME
DETAILS
MAL
കേസ് ജനവികാരം തിരിച്ചുവിടാന്‍: യൂത്ത്ലീഗ്
backup
January 27 2019 | 20:01 PM
കോഴിക്കോട്: ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നജീബ് കാന്തപുരത്തിനെതിരേ കേസെടുത്തത് പാര്‍ട്ടിക്കെതിരേ ഉണ്ടായ ജനവികാരം തിരിച്ചുവിടാനാണെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സ്വാധീനം ചെലുത്തിയാണ് കേസെടുത്തത്.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ പത്തിന് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും യൂത്ത്ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പേരാമ്പ്ര പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായത്. ബാക്കിയുള്ള പതിനെട്ടുപേരെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും എം.വി ജയരാജന് നേരിട്ട് ഇടപെട്ടതുകൊണ്ടാണ്. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, നജീബ് കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."