HOME
DETAILS
MAL
നജീബ് കാന്തപുരത്തിനെതിരേ കേസെടുത്തു
backup
January 27 2019 | 20:01 PM
പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിനുനേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന് സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരേ പേരാമ്പ്ര പൊലിസ് കേസെടുത്തു.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 153ഉം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സമൂഹത്തിന് ശല്യമാവുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് കേരള പൊലിസ് ആക്ട് 120 ഒ വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നെതന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി സുനില്‍കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."