HOME
DETAILS

ലൈംഗികതയെക്കുറിച്ച് സര്‍വസീമകളും ലംഘിച്ച് കോളജ് മാഗസിന്‍: എസ്.എഫ്.ഐ നേതൃത്വത്തിനെതിരേ പ്രതിഷേധം വ്യാപകം, പ്രതിരോധത്തിലായി കോളേജധികൃതരും

  
backup
March 02 2020 | 16:03 PM

college-magazine-issue-munnad-college

മുന്നാട്(കാസര്‍കോട്):സര്‍വ സീമകളും ലംഘിച്ച് കോളജ് മാഗസിന്‍ പുറത്തിറക്കിയതോടെ പ്രതിരോധത്തിലായി കോളേജധികൃതര്‍. കയ്യില്‍ വാങ്ങിക്കാന്‍ പോലും അറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. അശ്ലീല വാക്കുകളുമായും അനുചിതമായ ചിത്രങ്ങളോടെയും പുറത്തിറക്കിയ മുന്നാട് കോളജിലെ ഉറ മറച്ചത് എന്ന മാഗസിനാണ് ഏറെ വിവാദം സൃഷ്ടിച്ചത്.
കാസര്‍ക്കോട്ടെ ബേഡഡുക്ക പഞ്ചായത്തിലെ മുന്നാട് പീപ്പിള്‍സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം പുറത്തിറക്കിയ മാഗസിനാണ് എല്ലാ സദാചാര സീമകളെയും കടത്തി വെട്ടിയതെന്നാണ് ആരോപണം.
മാഗസിന്റെ പുറംചട്ടയിലും അകത്തെ പേജിനുള്ളിലും സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള ചിത്രങ്ങളും പ്രയോഗങ്ങളുമാണ്. ഇതുമൂലം മാഗസിന്‍ തുറന്നു നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നത്. മാഗസിന്റെ കവറിലെ ചിത്രങ്ങളില്‍ തന്നെ അശ്ലീലത നിറച്ചിരിക്കുകയാണ്. മറയില്ലാത്ത ചില തുറന്നെഴുത്തുകള്‍ എന്ന് കവറില്‍ രേഖപ്പെടുത്തിയതും അശ്ലീലത വാക്കിലും വരയിലും പ്രദര്‍ശിപ്പിച്ചതിന്റെ മുന്‍കൂര്‍ ജാമ്യം കൂടിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

2018-19 അധ്യയന വര്‍ഷത്തിലെ മാഗസിന്‍ കഴിഞ്ഞ മാസം അവസാനമാണ് പുറത്തിറക്കിയത്. മാഗസിന്‍ കൈയില്‍ കിട്ടിയ വിദ്യാര്‍ഥിനകളടക്കമുള്ളവര്‍ പുറം ചട്ടയിലുള്ള ചിത്രം കണ്ടതോടെ ഉള്‍പേജുകള്‍ മറിച്ചു നോക്കാന്‍ തന്നെ അറക്കുകയായിരുന്നു. എസ്.എഫ്.ഐക്കാണ് കോളജിലെ മാഗസിന്‍ എഡിറ്ററുടെ ചുമതല. ചീഫ് എഡിറ്റര്‍ കോളജ് പ്രിന്‍സിപ്പല്‍ സി.കെ ലുക്കോസും അനു സെബാസ്റ്റ്യന്‍ സ്റ്റാഫ് എഡിറ്ററുമാണ്. സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളവുമാണ്.
ആര്‍ത്തവം, ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അന്വേഷണമാണ് മാഗസിനെന്നാണ് എസ്.എഫ്.ഐ യൂണിയന്‍ നേതാക്കളുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം മാഗസിന്‍ പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് ലൈംഗികത, ആര്‍ത്തവം, ലിംഗസമത്വം എന്നീ വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയായിരുന്നുവെന്നാണ് മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കുന്നത്. അതേ സമയം മാഗസിനെതിരെ വിദ്യാര്‍ഥിനികളും,വിദ്യാര്‍ഥികളും കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago