HOME
DETAILS

മോദിയുടെ പൗരത്വരേഖയും വിവരാവകാശ നിയമവും

  
backup
March 03 2020 | 00:03 AM

modi-and-rti-821678-2020

 

 


വിവരാവകാശ നിയമ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖകള്‍ ചോദിച്ചുകൊണ്ടുള്ള നോട്ടിസിന് നിഷേധാത്മക മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയത്. നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പൗരത്വ രേഖകള്‍ ഉണ്ടോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നുമാണ് മറുപടി.


വിവരാവകാശ നിയമ പ്രകാരം ചോദ്യം നല്‍കിയാല്‍ ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. ചോദ്യത്തെ മറുചോദ്യം കൊണ്ട് നേരിടുകയല്ല വേണ്ടത്. വിവരം അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പ്രധാനമന്ത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും പൗരന് അവകാശമുണ്ട്. വ്യക്തിജീവിതത്തിലും ഔദ്യോഗിക തലത്തിലും പൗരബോധത്തോടെ നിര്‍വഹിക്കുന്ന കാര്യങ്ങളെക്കുറിച്ചു അറിയാനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പരമാധികാരം ജനങ്ങള്‍ക്ക് എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാതല്‍.


ആ അവകാശം ഉപയോഗിച്ചു ചോദ്യം ചോദിക്കുമ്പോള്‍ ഭരണകൂടം ഉത്തരം നല്‍കണം. ജനാധിപത്യത്തില്‍ പൗരര്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും അറിയാനുള്ള അവകാശം ഉപയോഗിച്ചാണ് സുഭന്‍കര്‍ സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ പൗരത്വ രേഖകള്‍ ആവശ്യപ്പെട്ടത്. വ്യക്തമായ മറുപടി നല്‍കുന്നതിനു പകരം 1955ലെ പൗരത്വ നിയമം സെക്ഷന്‍ മൂന്ന് അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് രജിസ്‌ട്രേഷന്‍ വഴി പൗരത്വത്തിനുള്ള പൗരത്വരേഖയുണ്ടോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയ മറുപടി. അങ്ങനെയാണെങ്കില്‍ ഈ നിയമം ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം ബാധകമായിരിക്കുമല്ലോ. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബവും മുപ്പതു വര്‍ഷം ഇന്ത്യന്‍ അതിര്‍ത്തി കാത്ത സനാഉല്ലയും ഈ നിയമത്തിന്റെ പരിധിയില്‍ വരുമല്ലോ. ഇവരെല്ലാം നരേന്ദ്ര മോദി ജനിക്കുന്നതിനു മുന്‍പ് ജനിച്ചവരുമാണ്. ജന്മനാ ഇന്ത്യന്‍ പൗരന്മാരായ ഇവരെ എന്തിനാണ് പൗരത്വ രജിസ്റ്ററില്‍നിന്നു പുറത്താക്കിയത്. 1955ലെ പൗരത്വ നിയമം സെക്ഷന്‍ മൂന്ന് നരേന്ദ്ര മോദിക്ക് ബാധകമാവുമെങ്കില്‍, ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന വ്യക്തിയുടെ കുടുംബവും ഇന്ത്യയുടെ അതിര്‍ത്തി കാത്ത വ്യക്തിയും അതേ നിയമത്തിന്റെ പരിധിയില്‍ വരും.
പൗരത്വ നിയമ ഭേദഗതി 1955ലെ പൗരത്വ നിയമത്തെ അസാധുവാക്കിയിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും നരേന്ദ്ര മോദിയും പൗരത്വം തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. സനാഉല്ലയെപോലെ, ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ പിന്‍മുറക്കാരെപ്പോലെ. 1955ലെ പൗരത്വ നിയമം സെക്ഷന്‍ മൂന്ന് മോദിക്കും ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം ഇന്ത്യന്‍ ജനതക്കുമെന്ന ഇരട്ടത്താപ്പ് നടപ്പില്ല.


രണ്ടായിരത്തിന്റെ നോട്ടുകള്‍ നിരോധിക്കുന്നതിനു മുന്‍പ് അമിത്ഷായുടെ നേതൃത്വത്തിലുള്ള ബാങ്കില്‍നിന്നു രണ്ടായിരത്തിന്റെ കറന്‍സികള്‍ മാറ്റിയതുപോലെ പൗരത്വരേഖയിലും മായം ചേര്‍ക്കുകയാണോ പ്രധാനമന്ത്രിയുടെ ഓഫിസ്. കഴിഞ്ഞ അഞ്ചു വര്‍ഷം അസം സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനവും പൗരന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിലായിരുന്നു. സര്‍ക്കാരിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ഈ കാലയളവില്‍ സ്തംഭിച്ചു. ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്ന ജോലിയില്‍ മുഴുകി. കോടികള്‍ ഇതിനുവേണ്ടി ചെലവാക്കി.
2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സംഘ്പരിവാര്‍ ഭരണകൂടം പദ്ധതിയിട്ടതാണ് പൗരത്വ നിയമ ഭേദഗതി. അന്നു തനിയെ ഭൂരിപക്ഷം ഇല്ലായിരുന്നു. ഇപ്പോള്‍ മൃഗീയഭൂരിപക്ഷമുണ്ട്. അതിന്റെ ബലത്തിലാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. നുഴഞ്ഞുകയറുന്നവരെ പുറത്താക്കലല്ല ഇതിന്റെ പിന്നിലെ ലക്ഷ്യം. മോദിയെപ്പോലെ ജന്മനാ ഇന്ത്യക്കാരായ ലക്ഷക്കണക്കിനു് മുസ്‌ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്നു തള്ളുകയെന്നതാണ്. ഹിന്ദുത്വ ഭരണകൂടം സ്ഥാപിക്കുന്നതിനു മുസ്‌ലിംകള്‍ വിഘാതമാകുന്നത് എവിടെയൊക്കെയാണോ, അവിടങ്ങളിലൊക്കെ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചു വോട്ട് നിഷേധിക്കുക എന്നതാണ് പൗരത്വ നിയമ ഭേദഗതി കൊണ്ട് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത്.


ഫാസിസത്തിന്റെ പ്രഖ്യാപിത ശത്രുക്കള്‍ മുസ്‌ലിംകളാണ്. അവരെ ഇല്ലാതാക്കിയാല്‍ ഹിന്ദുത്വ ഭരണം ഇന്ത്യയില്‍ പെട്ടെന്ന് നടപ്പാക്കിക്കളയാമെന്ന് സംഘ്പരിവാര്‍ കരുതുന്നു. ചാതുര്‍വര്‍ണ്യമായിരിക്കും പിന്നീട് ഭരണഘടന. മനുസ്മൃതിയായിരിക്കും ഇതിന്റെ അടിസ്ഥാന ഘടകം. അവിടെ ബ്രാഹ്മണര്‍ക്കൊഴികെ മറ്റാര്‍ക്കും സ്ഥാനമുണ്ടാവില്ല. അധികാരത്തിലോ, സാമൂഹിക സുരക്ഷയിലോ, സര്‍ക്കാര്‍ ജോലിയിലോ പങ്കുണ്ടാവില്ല. സംഘ്പരിവാറിന്റെ ഈ നിഗൂഢലക്ഷ്യം ഇന്ത്യന്‍ മതനിരപേക്ഷ ജനത തിരിച്ചറിഞ്ഞതുകൊണ്ടാണ് ജാതി മത ഭേദമന്യേ ജനങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ അതിന്റെ അന്ത്യം കാണുംവരെ സമരത്തിനിറങ്ങിയിരിക്കുന്നത്.


സമരത്തെ തകര്‍ക്കാന്‍ അവസാനത്തെ അടവായ വംശഹത്യയും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ടു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരത്തെ ഈ കൂട്ടക്കുരുതികൊണ്ട് പരാജയപ്പെടുത്താന്‍ സംഘ്പരിവാറിനായില്ല. സിഖ് സഹോദരരും ഹിന്ദു സഹോദരരും മുസ്‌ലിംകള്‍ക്കൊപ്പംനിന്ന് വംശഹത്യയെ നേരിട്ടത്, ഇന്ത്യന്‍ ജനത ഒറ്റക്കെട്ടാണെന്ന പാഠമാണ് നല്‍കിയത്.
മോദി ജന്മനാ ഇന്ത്യന്‍ പൗരനാണെങ്കില്‍, 1955ലെ പൗരത്വ നിയമം സെക്ഷന്‍ മൂന്നിന്റെ പരിധിയില്‍ വരുന്ന എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ പൗരന്മാരാണ്. മോദിക്ക് മറ്റു രേഖകള്‍ ആവശ്യമില്ലെങ്കില്‍ ഇന്ത്യന്‍ ജനതക്കും അതിന്റെ ആവശ്യമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago