വിമര്‍ശനങ്ങളെ നേരിടാനാകാതെ കേന്ദ്രം ഭരിക്കുന്നവര്‍ വാളെടുക്കുന്നു: മന്ത്രി തിലോത്തമന്‍
തൊടുപുഴ: രാജ്യം നേരിടുന്ന അസഹിഷ്ണുതയെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് നേരെ വാളെടുക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ഭരണ നേതാക്കന്മാരുടെതെന്ന് മന്ത്രി പി. തിലോത്തമന്‍. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളെ നേരിടാന്‍ കേന്ദ്ര നേതാക്കന്മാര്‍ക്ക് കഴിയുന്നില്ല. ജനാധിപത്യ സംവിധാനങ്ങളെയും അതിന്റെ മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്ന നിലപാടുകളാണ് ബി.ജെ.പി നേതൃത്വത്തിന്റേത്.
ഇത്തരം അടിച്ചമര്‍ത്തലുകളോട് ധീരമായി പൊരുതുകയും ഉന്മൂലനം ചെയ്തതിന്റെയും മഹത്തായ പാരമ്പര്യം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സോഷ്യലിസം ആത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പ്രസാദ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് അവതരണം നടത്തി. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മാത്യു വര്‍ഗീസ്, കെ സലിംകുമാര്‍, സി.യു ജോയി, പി.പി ജോയി, പ്രിന്‍സ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."