HOME
DETAILS
MAL
കൊലപാതക കേസിൽ നാലുപേരുടെ വധ ശിക്ഷ നടപ്പാക്കി
backup
January 28 2019 | 09:01 AM
മക്ക: കൊലപാത കേസിൽ പ്രതികളായ നാല് പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പാക്സിതാൻ പൗരനെ വധിച്ച കേസിലാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കിയത്. കമ്പനി ഹെഡ്ക്വാർട്ടേഴ്സിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്ന റഹീം താജ് ഗുലാം എന്ന പാകിസ്ഥാനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സാലിം ഇബ്രാഹിം യഹ്യ, അബ്ദുൽ ബാസിത്, യഹ്യ ആയിഷ് മസ്ഊദ്, യാസീൻ മുഹമ്മദ് അലി വധ ശിക്ഷക്ക് വിധേയരാക്കിയത്. മോഷണ ശ്രമമായിരുന്നു കൊലപാതകത്തിനു കാരണം. വധ ശിക്ഷ നൽകാനുള്ള ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്നാണ് രാജാവിന്റെ അനുമതി ലഭിച്ചതോടെ വധ ശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."