സലഫിസം വിചാരണ ചെയ്യപ്പെടുന്നു; എസ്. വൈ. എസ് കാംപയിന്‍ ഏപ്രില്‍ ഒന്ന് മുതല്‍
കോഴിക്കോട്: 'സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2017 ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ ദ്വൈമാസ കാംപയിന്‍ ആചരിക്കാന്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പൂര്‍വിക പാതയില്‍നിന്ന് അകലുകയും ഇസ്‌ലാമിക ആചാരങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന സലഫി പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച അപചയം സമൂഹമധ്യേ തുറന്ന് കാണിക്കുന്നതിനും സുന്നീ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമാണ് കാംപയിന്‍ ആചരിക്കുന്നത്.
മാര്‍ച്ച് 17, 18 തിയതികളില്‍ പട്ടിക്കാട് എം. ഇ. എ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ കാംപിന് യോഗം അന്തിമരൂപം നല്‍കി.
വൈസ് പ്രസിഡന്റ് പി. കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
മെട്രോ മുഹമ്മദ് ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കെ. എ റഹ്മാന്‍ ഫൈസി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ. എം പരീദ്, ഒ. എം ശരീഫ് ദാരിമി, ടി. കെ മുഹമ്മദ് കുട്ടി ഫൈസി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍, സലീം എടക്കര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്രാഹീം ഫൈസി പേരാല്‍, എ. എം ശരീഫ് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."