വൈദ്യുതി തിരിമറി: ലൈന്മാന്മാര്ക്ക് സസ്പെന്ഷന്
ചിത്തിരപുരം: കെ.എസ്.ഇ.ബി ചിത്തിരപുരം സെക്ഷനില്‍ വീണ്ടും കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ രണ്ട് ലൈന്മാന്മാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് മാങ്കളം ആദിവാസി കുടിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തില്‍ ലൈന്മാന്മാരായ പി.എം സുരേഷ്, പി.എം ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.
കുറെ നാളുകളായി ചിത്തിരപുരം സെക്ഷനില്‍ വൈദ്യുതി തിരിമറി നടത്തി ബോര്‍ഡിന് വന്‍ തുക നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടന്നു വരികയാണ്.
മൂന്നാറിലെ വിവിധ റിസോര്‍ട്ടുകള്‍ക്ക് മീറ്റര്‍ റീഡിങില്‍ തട്ടിപ്പു നടത്തി ലക്ഷക്കണക്കിന് രൂപ ബോര്‍ഡിന് നഷ്ടപ്പെടുത്തിയതിന് സബ് എന്‍ജിനീയര്‍മാരായ അജിമോന്, ജോയി ജോര്‍ജ് എന്നിവരെ മുന്‍പ് സസ്പെന്റ് ചെയതിരുന്നു.
ചിത്തിരപുരം സെക്ഷനില്‍ നടക്കുന്ന വന്‍ അഴിമതി സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ സെക്ഷനില്‍ തുടര്‍ച്ചയായി ജോലി ചെയ്തവരെ ഉടന്‍ തന്നെ സ്ഥലം മാറ്റണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. ഈ നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും അഴിമതിയുടെ പേരില്‍ രണ്ടു ജീവനക്കാരെ സസ്പെന്റ് ചെയ്യേണ്ടി വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."