HOME
DETAILS

വെടിമരുന്നിന്റെ ഗന്ധമുള്ള ജീവിതങ്ങളും മരണമില്ലാത്ത കിനാവുകളും

  
backup
March 03 2020 | 03:03 AM

idiminnalukalude-pranayam

 


" പ്രാതൽ കഴിഞ്ഞു . അവർ കളിച്ചു തിമിർക്കുകയാണ് . സൂര്യന്റെ വെള്ളി വെളിച്ചം അവരുടെ മുഖം കൂടുതൽ ശോഭയുള്ളതാക്കി . പെട്ടന്ന് ക്യാമ്പിനുനേരെ ഇസ്രായേൽലിന്റെ വ്യോമാക്രമണം . ഒറ്റ നിമിഷം കൊണ്ട് യാസറും അമ്മാറും അബൂ ഗസലും കരിക്കട്ടകളായി മാറി . അവരുടെ അടുത്ത് അപ്പോഴും പാതികരിഞ്ഞകളിപ്പാട്ടങ്ങൾ".

       ഫലസ്തീൻ ജീവിതവും ചരിത്രവും രാഷ്ട്രീയവും പ്രമേയമാക്കി പി.കെ പാറക്കടവ് രചിച്ച  'ഇടിമിന്നലുകളുടെ പ്രണയം' എന്ന നോവൽ കാമുകി കാമുകൻമാരായ അലാമിയയുടേയും ഫർനാസിന്റെയും പോരാട്ടശക്തിയെ മുൻനിർത്തി ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യം തുറന്ന് കാട്ടുകയാണ്. ഫലസ്തീൻ നിറവും മണവും ഈ നോവലിന്റെ താളുകളിൽ നിറഞ്ഞുനിൽക്കുകയും ഒരു ഇന്ത്യൻ സ്പർശം നൽകുകയും ചെയ്തിരിക്കുന്നതിൽ ഈ നോവൽ വളരെ വ്യത്യസ്ഥമായിരിക്കുന്നു.

'ഇടിമിന്നലുകളുടെ പ്രണയം' എഴുതുമ്പോൾ ഇന്ത്യക്കാരനായ പി.കെ പാറക്കടവ് ഹൃദയം കൊണ്ട് ഫലസ്തീൻ ജനതയോടപ്പം വസിക്കുകയായിരുന്നു. ലൈല ഷാവയും സാമിയ അൽഹാബയും മിർനാ ബാഹിറും വരച്ച ചിത്രങ്ങൾ പി.കെ പാറക്കടവിനോട് സംസാരിക്കുകയായിരുന്നു . അരുവിയിൽ ദാഹമകറ്റുന്ന പക്ഷികൾക് മീതെ ബോംബർ വിമാനങ്ങൾ പറക്കുന്നത് അദ്ദേഹം നോക്കിനിൽകുകയായിരുന്നു . ഗസാൻ കനാഫാനിയും ഒലിവ് ഇലകളും ഏപ്രിൽ പൂക്കളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു.
       യുവാവായ ഫർനാസും കാമുകിയായ അലാമിയും തമ്മിലുള്ള അടങ്ങാത്ത പ്രണയവും പോരാട്ടവുമാണ് 'ഇടിമിന്നലുകളുടെ പ്രണയ'ത്തിന്റെ കേന്ദ്ര പ്രമേയം.സ്വർഗം പൂകിയ ഫർനാസിനെ സ്വപ്നം കണ്ട അലാമി ചോദിച്ചു "ഞാനും വരട്ടെ" ഫർനാസ് തലയാട്ടി. ശേഷം അവൾ അവളോട് തന്നെ പറഞ്ഞു " അതിനു മുമ്പ് ഫലസ്തീനു വേണ്ടി നീയെന്തിങ്കിലും ചെയ്യണം". സ്വർഗത്തിലെത്താൻ വേണ്ടി അവൾ തോക്കുമായി സൈനികത്താവളലേക്ക് പുറപ്പെട്ടു.  ഇസ്രായേൽ പട്ടാളം ഫലസ്തീനികൾക്ക് നേരെ തീതുപ്പിയപ്പോയും ബോംബർ വിമാനങ്ങൾ അവർക്ക് മുകളിൽ വട്ടമിട്ടുപറന്നപ്പോഴും ഫലസ്തീൻ ജനത വിളിച്ചു പറയുന്നുായിരുന്നു. നിങ്ങൾക്ക് ഞങ്ങളെ ഇല്ലാതാക്കാൻ സാധിച്ചേക്കാം പക്ഷേ നിങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാനാവില്ല.  " എന്റെ നാട് എന്റെ നാട് " ഇസ്രായേലീ പട്ടാളക്കാരൻ വെടിയുണ്ടകളേറ്റ  ചുവരുകളുടെ മറവിൽ നിന്നും പിടിച്ചുകൊണ്ടു  പോകുന്ന ശഖാവി എന്ന ബാലന്റെ ചുണ്ടുകൾ മന്ത്രിച്ചു.

        ഇസ്രായേൽ കൂരതക്കെതിരെ ഫലസ്തീൻ ജനതയുടെ ശക്തമായ  പോരാട്ട ധൈര്യം ഈ നോവലിൽ പി.കെ പാറക്കടവ് വരച്ചുകാട്ടുന്നു . ബൈറൂത്തിലെ ലെബനീസ് യൂണിവേഴ്സിറ്റിയിൽ മനശാസ്ത്ര  വിദ്യാർത്ഥിനി സ്ഫോടക വസ്തുക്കൾ നിറച്ച സ്വന്തം പ്യു ജിയോ കാറിൽ സൗത്ത് ലബനാനിലെ ഇസ്രായേൽ താവളത്തിലേക്ക് ഓടിച്ചു പോയി .

എങ്ങനെയാണ്   ഭൂപടത്തിൽ നിന്നും ഫലസ്തീൻ എന്ന രാജ്യം അപ്രതീക്ഷമായത് ?. അലാമിയയുടെ രക്തസാക്ഷിയായ പിതാവ് മകളോട് ആ കഥ പറയുന്നണ്ട്. "മോളെ , നീ അറിയുമോ ? രാജ്യമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം കൊടുക്കുക എന്നു പറഞ്ഞ് ഞങ്ങളെ  ആട്ടിയോടിച്ചു". വെടിമരുന്നിന്റെ ഗന്ധമുള്ള ജീവിതങ്ങളെയും മരണമില്ലാത്ത കിനാവുകളിലുടെ നിത്യജീവൻ തേടുന്ന കഥാപാത്രങ്ങളേയുമാണ് ഇതിന്റെ താളുകളിൽ കണ്ടുമുട്ടുന്നത് . ബോംബുകൾക്കും മിസൈലുകൾക്കും ഫലസ്തീൻ ജനതയുടെ സന്തോഷങ്ങളെ അത്യന്തമായി ഇല്ലാതാക്കാൻ സാധിക്കില്ല . ഫർനാസ് അലാമിയയോട് പറയുന്നു " വരൂ നമുക്കൊരു കല്യാണത്തിനു പോകാനുണ്ട്.  അലാമിയയുടെ വലിയ കണ്ണുകളിൽ അദ്ഭുതം . വെടിയൊച്ചകൾക്ക് നടുവിൽ തകർന്നു വീണ കെട്ടിടങ്ങൾകിടയിൽ കല്യാണമോ?  ഫർനാസ് വേഗം വസ്ത്രം മാറി അണിഞ്ഞൊരുങ്ങാൻ പറഞ്ഞു.  അലാമിയ പുതുവസ്ത്രമണിഞ്ഞ് അഴകിന്റെ മാലാഖയായിട്ട് ഫർനാസിന്റെ പിന്നാലെ. അവർ ചെന്നുകയറിയത് ഗസ്സ സിറ്റിയിലുള്ള യു. എൻ അഭയാർത്ഥി ക്യാമ്പിൽ . അവിടെ ഒരു വിവാഹത്തിനുള്ള ഒരുക്കങ്ങൾ , ആഘോഷങ്ങൾ , ആഹ്ലാദത്തിന്റെ നൃത്തചുവടുകൾ അവിടെ ഗസ്സയുടെ കണ്ണീരില്ല , നെടുവീർപ്പുകളില്ല , ഒരു ബോംബ് വന്ന് അവരുടെ ജീവിതം കെടുത്തികളഞ്ഞാൽ പോലും ഇതവസാനിക്കുന്നില്ല . നാളെ സുഖലോക സ്വർഗത്തിൽ അവർ ഒന്നിച്ചാകും എന്ന് അവർ സ്വപ്നം കാണുന്നു .
      "കാറ്റൊടുങ്ങിയപ്പോൾ അലാമിയയുടെ ചെവിടുകളിൽ ചേർന്ന ശബ്ദം ഹെബ്രോൺ മലമുഖകളിൽ നിന്നായിരുന്നു . അള്ളാഹു അക്ബർ അള്ളാഹു അക്ബർ ( അള്ളാഹു മഹാനാണ് ) നൂറ് കണക്കിന് കണ്ഠങ്ങളിൽ നിന്ന് ഒരു സംഗീതം പോലെ അത് ഒഴുകിയെത്തി". ദൈവിക സ്മരണ ഒരു ജനതക്ക് ധൈര്യവും ദൃഢനിശ്ചയം പകരുന്നതിന്റെ അടയാളങ്ങൾ കഥയിൽ കാണാനാവുന്നു . പി.കെ പാറക്കടവ് രചിച്ച ഓരോ പാർട്ടുകൾക്കും ഭാഗ്യനാഥൻ നൽകിയ ചിത്രങ്ങൾ അതിലെ കഥകളെ നേത്രങ്ങളെ  കൊണ്ട് വായിക്കാൻ സാധിക്കുന്നു. മഹമൂദ് ദർവീശിന്റെ കവിതാശകലങ്ങൾ ഈ ചെറു നോവലിനെ മനോഹരമാക്കുന്നു.

       ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 60 തോളം പേജുകൾമാത്രം വരുന്ന പി.കെ പാറക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം' 19 തോളം ചെറു തലകെട്ടുകളിലൂടെ കടന്നുപോകുന്നു. ഫലസ്തീൻ കവിയത്രി ഇഖ്ബാൽ തമീമിയുടെ വരികളിൽ തുടങ്ങുന്ന ഈ ചെറുപുസ്തകം. മലയാളിയുടെ മറുനാടൻ ചിന്താഗതികൾ വികസിപ്പിക്കുമെന്നതിൽ സംശയമില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago