മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികള്‍ ഏപ്രിലില്‍ നിലവില്‍ വരും
കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികള്‍ ഏപ്രില്‍ മാസത്തില്‍ നിലവില്‍ വരും. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റി രൂപീകരണങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ പുതിയ കൗണ്‍സില്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെയും സംയുക്തയോഗം കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന് ക്യാംപയിന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ്, ട്രഷറര്‍ പി. കെ. കെ ബാവ, വൈസ് പ്രസിഡന്റുമാരായ കെ. കുട്ടി അഹമ്മദ് കുട്ടി, സി. ടി അഹമ്മദലി, വി. കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി. മോയിന്‍കുട്ടി, സെക്രട്ടറിമാരായ എം. സി മായിന്‍ ഹാജി, ടി. എം സലിം, ജോയന്റ് സെക്രട്ടറിമാരായ കെ. എസ് ഹംസ, അബ്ദുറഹിമാന് കല്ലായി, സി. പി ബാവ ഹാജി, അഡ്വ. യു. എ ലത്തീഫ്, ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ ജില്ലാ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ പങ്കെടുത്തു.
മാര്‍ച്ച് 23 ന് മലപ്പുറം, 26 ന് വയനാട്, ഏപ്രില്‍ 14 ന് കാസര്‍കോട്, 15 ന് കണ്ണൂര്‍, 20 ന് പാലക്കാട്ടും തൃശൂരും, 25 ന് കോഴിക്കോട് ജില്ലകളില്‍ പുതിയ കൗണ്‍സില്‍ ചേരും.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെയും യോഗം ഒന്‍പതിന് രാവിലെ 11ന് തിരുവനന്തപുരം സി. എച്ച് ഫൗണ്ടേഷനില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."