HOME
DETAILS
MAL
ഖത്തർ നാഷണൽ എസ് കെ എസ് എസ് എഫ് കമ്മിറ്റി "മനുഷ്യജാലിക" സംഘടിപ്പിച്ചു
backup
January 28 2019 | 09:01 AM
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ:ബഹുസ്വരതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു മുന്നേറാൻ മനുഷ്യജാലിക പോലുള്ളവ സംഘടിപ്പിക്കുന്നത് ഉപകരിക്കുമെന്ന് പ്രശസ്ത എഴുത്തുകാരനും ഇന്ത്യൻ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ നിലാങ്ങ്ഷു ദേ, മനുഷ്യജാലിക ഉൽഘാടനം ചെയ്ത്കൊണ്ട് വിലയിരുത്തി.
ഖത്തർ ഗവണ്മെന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയെ വളരെയധികം ബഹുമാനിക്കുന്നെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് നേരിട്ട് ഖത്തർ പറഞ്ഞതായും, അത് വിഖായയെ പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇസ്ലാമിക് സെന്റർ പ്രസിഡന്റ് എ വി അബൂബക്കർ ഖാസിമി, കെഎംസിസി പ്രസിഡന്റ് സാം ബഷീർ, ഐ സി സി മെമ്പർ അഡ്വ. ജാഫർ ഖാൻ, ഐ സി ബി എഫ് മെമ്പർമാരായ സിയാദ് ഉസ്മാൻ, ജൂട്ടാസ് പോൾ, കെ ഐ സി സെക്രെട്ടറി ഇസ്മായിൽ ഹുദവി മുസ്തഫ ഹാജി തുടങ്ങിയവർ ആശംസ നേർന്നു. അഡ്വക്കറ്റ് ഫൈസൽ ബാബു ഇബാദ് ഡയരക്റ്റർ സാജിഹു ഷമീർ അസ്‌ഹരി എന്നിവർ ജാലികാ സന്ദേശം നൽകി
എക്സിക്യൂട്ടിവ് അംഗങ്ങളായ ഫൈസൽ നിയാസ് ഹുദവി അബ്ദു നാസർ ഫൈസി റഫീഖ് മാങ്ങാട് ജാഫർ കദിരൂർ വിഖായ കാപ്റ്റൻ ഫാസിൽ കട്ടുപ്പാറ സംബന്ധിച്ചു സീനിയർ വൈസ് പ്രെസിഡെന്റ് അബൂബകർ ഹുദവി ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
എസ് കെ എസ് എസ് എഫ് ഖത്തർ നാഷണൽ കമ്മിറ്റി പ്രെസിഡെന്റ് മുനീർ ഹുദവി അധ്യ്ക്ഷം വഹിക്കുകയും ജെനെറൽ സെക്രെട്ടറി ജൗഹർ പുറക്കാട് സ്വാഗതവും പറഞ്ഞ ജാലിക പ്രൊഗ്രാമ്മിൽ. ട്രെഷറർ നൗഷാദ് കൈപ്പമങ്ങലം നന്ദിയും പറഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."