ഡല്‍ഹി വംശഹത്യ: പാര്‍ലിമെന്റ് ഇന്നു പ്രക്ഷുബ്ധമായേക്കും, അമിത്ഷായുടെ രാജിക്കായി മുറവിളികൂട്ടി പ്രതിപക്ഷം
ന്യുഡല്‍ഹി: ഡല്‍ഹി വംശഹത്യനിയന്ത്രിക്കുന്നതില് അമ്പേ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്സഭ അലങ്കോലപ്പെട്ടിരുന്നു. ഹൈബി ഈഡന് ഉള്‍പ്പടെ 15 എം.പിമാരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ബി.ജെ.പി സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. ലോക്സഭയില്‍ പ്രതിഷേധിച്ച ടി.എന്‍. പ്രതാപന് സ്പീക്കര്‍ താക്കീതും നല്‍കിയിരുന്നു. ഡല്‍ഹി വംശഹത്യയില്‍ പ്രതിഷേധിച്ച് അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് അവസാന താക്കീതാണെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്കി.
ജമ്മു കഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ ടി.എന്‍. പ്രതാപന് എം.പിയെ നേരത്തെ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു.തന്നെ ബി.ജെ.പി എം.പി ജസ്കൗര് റാണ മര്‍ദ്ദിച്ചെന്ന രമ്യ ഹരിദാസിന്റെ പരാതിയും സ്പീക്കര്‍ പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."