HOME
DETAILS
MAL
രാജ്യത്ത് തൊഴിലില്ലായ്മ 7.78 ശതമാനമായി; നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
backup
March 03 2020 | 04:03 AM
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍രഹിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 7.78 ശതമാനമായാണ് ഉയര്‍ന്നത്. 2019 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ ഇത് 7.16 ശതമാനമായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററി ഇന്ത്യന്‍ ഇക്കോണമിയാണ് (സി.എം.ഐ.ഇ) കണക്ക് പുറത്തുവിട്ടത്.
ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ ജനുവരിയെക്കാള്‍ കുത്തനെ കൂടിയപ്പോള്‍ നഗരപ്രദേശങ്ങളില്‍ അല്‍പം കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയില്‍ ഗ്രാമീണ മേഖലയിലെ നിരക്ക് 7.37 ശതമാനവും നഗരപ്രദേശങ്ങളില്‍ 8.65 ശതമാനവുമാണ്. ജനുവരിയില്‍ ഇത് യഥാക്രമം 5.97, 9.70 ആയിരുന്നു. 2019ലെ അവസാന മൂന്ന് മാസങ്ങളില്‍ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."