HOME
DETAILS

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാര്‍ത്ഥനയിലെ ഹിന്ദുമതസ്വാധീനം ഭരണഘടനാ ബെഞ്ച് പരിശോധിക്കും

  
backup
January 28 2019 | 09:01 AM

national-pray-in-central-school-28-01-2019

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കു പ്രത്യേകമതത്തിന്റെ നിര്‍ബന്ധിത പ്രാര്‍ഥനാഗീതം ഏര്‍പ്പെടുത്തിയതിനെതിരായ ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദംകേള്‍ക്കും. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രീയ വിദ്യാലയ അധികൃതരുടെയും നിലപാടുകള്‍ അറിഞ്ഞ ശേഷമാണ് ജഡ്ജിമാരായ ഫാലി എസ്. നരിമാനും വിനീത് ശരണും അടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നടപടി. കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലുമായി ക്ലാസ്സുകള്‍ തുടങ്ങുന്നതിനു മുന്‍പായി നടത്തിവരുന്ന പ്രഭാത പ്രാര്‍ഥനാ ഗീതങ്ങള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അതു ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വിനായക് ഷാ എന്ന രക്ഷിതാവ് സമര്‍പ്പിച്ച ഹരജിയാണ് ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ മുന്‍പിലുള്ളത്.

ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, 'അസ്‌തോമ സദ് ഗമയ' എന്ന പ്രാര്‍ത്ഥന ഗീതത്തിന് ഏതെങ്കിലും മതവുമായി ബന്ധമില്ലെന്നും മതേതരസ്വഭാവമുള്ള വെറുമൊരു പ്രാര്‍ത്ഥനയാണ് അതെന്നും ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു ഞങ്ങളെ നയിക്കേണമേ എന്നാണ് ഗാനത്തിന്റെ അര്‍ത്ഥമെന്നും പറഞ്ഞു. വിഷയം ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ വിടണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഈ ഗാനം ഉപനിഷത്തുകളില്‍ നിന്ന് എടുത്തതല്ലേയെന്നു ബെഞ്ചിലെ നരിമാന്‍ ചോദിച്ചു. കോടതി മുറികളിലെ എംബ്ലത്തില്‍ പറയുന്ന 'യതോ ധര്‍മ തതോ ജയ' (എവിടെ നീതിയുണ്ടോ അവിടെ വിജയമുണ്ട്) എന്ന സംസ്‌കൃത ശ്ലോകം മഹാഭാരതത്തില്‍ നിന്ന് എടുത്തതാണല്ലോയെന്നും എന്നാല്‍ അതിനു മതേതരസ്വഭാവമാണുള്ളതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് അങ്ങിനെ വാദിക്കാം. എന്തായാലും ഇക്കാര്യം ഭരണഘടനാ ബെഞ്ചിനു വിടുകയാണെന്നും നിങ്ങളുടെ വാദങ്ങള്‍ അവിടെ ഉന്നയിക്കൂവെന്നും ഇതിനോട് ജസ്റ്റിസ് നരിമാന്‍ പ്രതികരിച്ചു.

വിദ്യാര്‍ഥികളെ അസ്‌തോമ സദ് ഗമയ എന്ന പ്രാര്‍ത്ഥന ഗീതം ചൊല്ലിപ്പിക്കുന്നത് ഭരണഘടനയുടെ 28ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍മതപരമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാടില്ലെന്നാണ് ഭരണഘടനയുടെ 28(1) വകുപ്പില്‍ പറയുന്നത്. രാജ്യത്തെ 1,125 കേന്ദ്രീയവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ രാവിലത്തെ അസംബ്ലിയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കണമെന്നാണ് നിയമം. ഈ സമയം വിദ്യാര്‍ത്ഥികള്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കണമെന്ന നിയമം അധ്യാപകര്‍ കര്‍ശനമായി നടപ്പാക്കിവരാറുമുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. 11 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago