HOME
DETAILS

പൊലിസിലെ ബൊലേറൊ  അഴിമതിയില്‍ മിണ്ടാതെ മുഖ്യമന്ത്രി

  
backup
March 03 2020 | 04:03 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%8a%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8a-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af
 
 
 
 
 
 
 
 
തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയിലേക്ക് മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിക്കൂട്ടിയ 202 ബൊലേറൊ കാറുകളെ സംബന്ധിച്ച ചോദ്യത്തോട് നിയമസഭയില്‍ ഉത്തരം പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചോദ്യോത്തരവേളയിലാണ് മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ല സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ എം.എല്‍.എയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ വെടിയുണ്ടയിലെ അന്വേഷണത്തെ ചാരി മുഖ്യമന്ത്രി ചോദ്യത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. 
വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബി.എസ് 4 എന്‍ജിന്‍ സീരിസില്‍പ്പെട്ട വാഹനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന സുപ്രിം കോടതി നിര്‍ദേശമുണ്ട്.
 ഉത്തരവ് നടപ്പിലാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലുള്ള 202 ജീപ്പുകള്‍  സേനയുടെ തലയിലേക്ക് സ്വകാര്യ കമ്പനി കെട്ടിയേല്‍പ്പിച്ചതെന്നും, ലക്ഷങ്ങളുടെ അഴിമതി നടന്ന ഇടപാടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമോയെന്നുമായിരുന്നു പാറയ്ക്കല്‍ അബ്ദുല്ലയുടെ ചോദ്യം. എന്നാല്‍ ഉത്തരം പറയാനെഴുന്നേറ്റ മുഖ്യമന്ത്രി,  യു.ഡി.എഫ് സര്‍ക്കാരിന്റെ  കാലത്ത് വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വസ്തുതകള്‍ മൂടിവെക്കാനാണ് ശ്രമിച്ചതെന്നും ആരോപിച്ചു. 
ഇതോടെ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയല്ല സഭയില്‍  മുഖ്യമന്ത്രി പറയുന്നതെന്നാരോപിച്ച് കെ.സി ജോസഫ് അടക്കമുള്ള പ്രതിപക്ഷനിര സ്പീക്കര്‍ക്കെതിരേ തിരിഞ്ഞു. സര്‍ക്കാര്‍ എന്ത് ഉത്തരം പറയണമെന്ന് നിര്‍ദേശിക്കാന്‍ ചെയറിന് അധികാരമില്ലെന്ന് സ്പീക്കര്‍ കെ.സി ജോസഫിനെ അറിയിച്ചു. കൃത്യമായ ഉത്തരം കിട്ടാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് കെ.സി ജോസഫ് വാദിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.
 പ്രതിപക്ഷത്തിന് ചോദിക്കാം. പക്ഷേ ഉത്തരം എന്താണ് പറയേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്നുമുള്ള മറുപടിയില്‍ പ്രതിപക്ഷ പ്രതിഷേധം തണുക്കുകയായിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago