HOME
DETAILS

ലാവ്‌ലിനും പാമൊയിലും വീണ്ടും കുത്തിപ്പൊക്കി, സഭയില്‍ ഭരണ-പ്രതിപക്ഷ പോര്

  
backup
March 03 2020 | 04:03 AM

%e0%b4%b2%e0%b4%be%e0%b4%b5%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3
 
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം:  ഏറെ വിവാദങ്ങളും നിയമപോരാട്ടങ്ങളും നടന്ന ലാവ്‌ലിന്‍ കേസ് വീണ്ടും നിയമസഭയില്‍. ഒപ്പം പാമൊയില്‍ കേസ് പമാര്‍ശിച്ച് ഭരണപക്ഷവും. പൊലിസിനും ഡി.ജി.പിക്കും എതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ലാവ്‌ലിന് വീണ്ടും ചര്‍ച്ചയായത്.  
പ്രതിപക്ഷം ലാവ്‌ലിന്‍ വീണ്ടും കുത്തിപൊക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ ന്യായീകരിച്ചുകൊണ്ടു മുഖ്യമന്ത്രി സംസാരിച്ചപ്പോഴാണ് അടിയന്തരപ്രമേയം നോട്ടീസ് അവതരിപ്പിച്ച പി.ടി തോമസ് ലാവ്‌ലിന്‍ കേസ് ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. 
 
ഡി.ജി.പിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറകണം. പിണറായി വിജയന് ഇരട്ടചങ്ക് അല്ലെന്നും ഡി.ജി.പി കാണുമ്പോള്‍ ചങ്കിടിപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. ലാവ്‌ലിന്‍ കേസില്‍ ഡല്‍ഹി രാജധാനിയിലേക്ക് ബഹ്‌റ പാലത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കുകയാണെന്ന് പി.ടി തോമസ് ആരോപിച്ചു.  ഇതോടെ പ്രതിപക്ഷനിരയില്‍ നിന്ന് എം.എല്‍.എ മാര്‍ ലാവ്‌ലിന്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ലോക്‌നാഥ് ബഹ്‌റയെ സംരക്ഷിക്കുന്നതിന് പിന്നില്‍ ലാവ്‌ലിന്‍കേസാണെന്ന പ്രതിപക്ഷ പരമാര്‍ശം മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി. ഏത് ലാവ്‌ലിന്റെ കാര്യമാണ് നിങ്ങള്‍ പറയുന്നത് എന്ന് ചോദിച്ചുകൊണ്ട് തുടങ്ങിയ മുഖ്യമന്ത്രി കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി. തനിക്ക് ഒരു ശങ്കയുമില്ല. വിചാരണ കോടതി പരിശോധിച്ച ആ കേസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണ്. അത് ജുഡീഷ്യല്‍ തീരുമാനമായിരുന്നു. അതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ഹൈക്കോടതിയും അത് പരിശോധിച്ച് ശരിവെച്ചു.
 
പിണറായി വിജയന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ല. പ്രതിപക്ഷത്തിന് പല മോഹങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കുകയാണെന്നും കേസ് തീര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സി.ബി.ഐ യുടെ അപ്പീലില്‍ കേസ് പലതവണ മാറ്റിവച്ചിരിക്കുകയാണ്. വിചാരണ കൂടാതെ ഒരാളെയും കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. കാലിതീറ്റകേസില്‍ സുപ്രിംകോടതി ലാലുപ്രസാദ് യാദവിനെ ശിക്ഷിച്ചത് ചൂണ്ടികാട്ടികൊണ്ടാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ തിരുത്തിയത്. നിങ്ങള്‍ പറയുന്ന സി.ബി.ഐയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. വീണ്ടും അവര്‍ സുപ്രിംകോടതിയില്‍ പോയിരിക്കുകയാണ്. തനിക്ക് ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലാവ്‌ലിന്‍ കേസ് പറയുമ്പോല്‍ സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ഭരണപക്ഷത്ത് നിന്ന് എസ് .ശര്‍മ്മ പാമൊയില്‍ കേസ് പരാമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു. ഈ കേസില്‍ എടുത്തനിലപാട് ഓര്‍ക്കണമെന്ന് ശര്‍മ്മ ചൂണ്ടികാട്ടിയപ്പോള്‍ ശര്‍മ്മയാണോ അതോ എം.എം ഹസ്സനാണോ അന്ന് കൂടുതല്‍ താല്‍പര്യമെടുത്തതെന്ന് അറിയില്ലെന്ന് പാമൊയില്‍കേസ് സംബന്ധിച്ച് പ്രതിപക്ഷത്തെ കുത്താന്‍ മുഖ്യമന്ത്രിയും ഉപയോഗിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago