HOME
DETAILS
MAL
സംസ്ഥാനത്ത് 300 പാലങ്ങള്‍ അപകടാവസ്ഥയില്‍
backup
March 06 2017 | 18:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് 300 പാലങ്ങള്‍ പൊളിച്ച് പണിയേണ്ടതുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. 1000 പാലങ്ങള്‍ അറ്റകുറ്റപണി നടത്തേണ്ടതുണ്ട്. കഴിഞ്ഞ നൂറു വര്‍ഷമായി കേരളത്തിലെ പാലങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും ഐഷ പോറ്റിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം നിയമസഭയെ അറിയിച്ചു.
എം.സി റോഡില്‍ ഏനാത്ത് പാലം ബലപ്പെടുത്തല്‍ ജോലി നടക്കുന്നതിനാല്‍ സമാന്തരമായി ബെയ്ലി പാലം സ്ഥാപിക്കല്‍ സജീവമായി നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കരസേനയുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിന്റെ പണി നടക്കുകയാണ്. കേരളത്തില്‍ 3000ത്തോളം പാലമുണ്ട്. ഇവയില്‍ പലതും അപകടാവസ്ഥയിലാണ്. നൂറു വര്‍ഷമായി നടക്കാതിരുന്ന പരിശോധന ഈ അടുത്ത് നടത്തിയപ്പോഴാണ് 300 പാലങ്ങള്‍ പൊളിച്ച് പണിയണമെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."