HOME
DETAILS

എസ്.എ.പി ക്യാംപിലെ ഉണ്ടയെണ്ണല്‍; കൂട്ടിയും കുറച്ചും  ഒടുവില്‍ 3636ല്‍ ഒതുക്കി !

  
backup
March 03 2020 | 04:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%af%e0%b5%86
 
സ്വന്തം ലേഖകന്‍  
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ക്കൊടുവില്‍ എസ്.എ.പി ക്യാംപില്‍നിന്ന് കാണാതായ വെടിയുണ്ടകളുടെ കാര്യത്തില്‍ തീരുമാനമായി. 
ക്യാംപില്‍ 3636 വെടിയുണ്ടകളുടെ കുറവ് മാത്രമാണ് ഉള്ളതെന്ന് ക്രൈംബ്രാഞ്ച്. ഇന്നലെ ക്യാംപില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ .ജെ തച്ചങ്കരി ഇതു സംബന്ധിച്ച കണക്കു പുറത്തുവിട്ടത്. 
1415 ഇന്‍സാസ് വെടിയുണ്ടകള്‍ ഉള്‍പ്പെടെ 12061 വെടിയുണ്ടകള്‍ കാണാനില്ലായിരുന്നു നേരത്തേ സി.എ.ജിയുടെ റിപ്പോര്‍ട്ട്. എന്നാല്‍  പരിശോധനയില്‍ ഇന്‍സാസ് വെടിയുണ്ടകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അറിയിച്ചു. 
എ.കെ 47 തോക്കുകളുടെ 1576 ഉണ്ടകള്‍ കാണാനില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. എന്നാല്‍ ഈയിനത്തില്‍ ഒന്‍പതെണ്ണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. 
സെല്‍ഫ് ലോഡിംങ് റൈഫിളുകളിലെ 3627 വെടിയുണ്ടകളാണ് കാണാതായതെന്നും കണ്ടെത്തി. സി.എ.ജി റിപ്പോര്‍ട്ടിലിത് 8898 എണ്ണമായിരുന്നു.  കാണാതായ വെടിയുണ്ടകള്‍ സംബന്ധിച്ച്  സമഗ്രമായി അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് പരിശോധന സി.എ.ജിക്ക് എതിരല്ലെന്നും തച്ചങ്കരി പറഞ്ഞു.
കണക്കു രേഖപ്പെടുത്തിയതിലെ വീഴ്ചയാകാം എണ്ണം കുറയാന്‍ കാരണം. വെടിയുണ്ടകള്‍ നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും എതിരെ നടപടി സ്വീകരിക്കും. 
ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ 11 മണി മുതലാണ് എസ്.എ.പി ക്യാംപില്‍ പരിശോധന ആരംഭിച്ചത്. ഐജി എസ്. ശ്രീജിത്ത്, ഡിവൈ.എസ്.പി അനില്‍കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
     1996 ജനുവരി മുതല്‍ 2018 ഒക്ടോബര്‍വരെ പൊലിസ് ചീഫ് സ്റ്റോറില്‍നിന്നും എസ്.എ.പി ക്യാംപിലേക്ക് നല്‍കിയ വെടിയുണ്ടകളാണ് പരിശോധിച്ചത്. 95629 വെടിയുണ്ടകള്‍ തരംതിരിച്ച് പരിശോധിച്ചു. 
മറ്റു ക്യാംപുകളിലേക്കു നല്‍കിയ വെടിയുണ്ടകളും വരുംദിവസങ്ങളില്‍ പരിശോധിക്കും. ആയുധങ്ങളും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗുരുതരമായ പ്രശ്‌നമാണെന്നും സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
  ഉണ്ടകളുടെ എണ്ണത്തിലെ വൈരുദ്ധ്യം കുറയ്ക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എ.പി ക്യാംപില്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലായിരുന്നു.
സി.എ.ജി റിപ്പോര്‍ട്ടിലെ 12061 വെടിയുണ്ടകള്‍ കാണാതായി എന്നത്  3627 എണ്ണമാക്കി കുറയ്ക്കാനായത് ആഭ്യന്തര വകുപ്പിന് ആശ്വാസകരമാണെങ്കിലും കാണാതായവയുടെ എണ്ണത്തിലെ അന്തരം പൊലിസിന് മറുപടി നല്‍കേണ്ടിവരും. നേരത്തേ തോക്കുകളുടെ എണ്ണം എടുത്തപ്പോഴും പൊലിസിന്റെ മുഖംരക്ഷിക്കുന്ന റിപ്പോര്‍ട്ടായിരുന്നു ക്രൈംബ്രാഞ്ച് നല്‍കിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  39 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago