ജയയ്ക്ക് സാധ്യമായ ചികിത്സകളെല്ലാം നല്‍കിയതായി മുഖ്യമന്ത്രി
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ സംബന്ധിച്ച മുഴുവന്‍ രേഖകളും പൊതുജനങ്ങള്‍ക്കായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി വെളിപ്പെടുത്തി. മെഡിക്കല്‍ രേഖകളില്‍ എല്ലാ കാര്യങ്ങളും വ്യക്തമാണെന്നും സാധ്യമായ വിദഗ്ധ ചികിത്സകളെല്ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി അറിയിച്ചു.
മുന്‍മുഖ്യമന്ത്രിയുടെ മരണത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രേഖകള്‍ പുറത്തുവിടുന്നതെന്ന് പളനിസാമി വ്യക്തമാക്കി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നടത്തിയ ആരോപണം വാസ്തവ വിരുദ്ധമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജയയെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിച്ചില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവരെ വിദേശത്ത് ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള തന്റെ ആവശ്യം അവഗണിക്കപ്പെട്ടുവെന്നുമാണ് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."