HOME
DETAILS
MAL
സര്‍വസീമകളും ലംഘിച്ച് കോളജ് മാഗസിന്; തൊടാന്‍ അറച്ചു വിദ്യാര്‍ഥികള്‍
backup
March 03 2020 | 04:03 AM
മുന്നാട് (കാസര്‍കോട്): സര്‍വ സീമകളും ലംഘിച്ച് ഇറക്കിയ കോളജ് മാഗസിന് കൈയില്‍ വാങ്ങാന്‍ പോലും അറച്ചു വിദ്യാര്‍ഥികള്‍. അശ്ലീല വാക്കുകളും അനുചിതമായ ചിത്രങ്ങളുമായി പുറത്തിറക്കിയ മുന്നാട് കോളജിലെ 'ഉറ മറച്ചത്' എന്ന മാഗസിനാണ് ഏറെ വിവാദം സൃഷ്ടിച്ചത്.
കാസര്‍കോട്ടെ ബേഡഡുക്ക പഞ്ചായത്തിലെ മുന്നാട് പീപ്പിള്‍സ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം പുറത്തിറക്കിയ മാഗസിന് അശ്ലീല സാഹിത്യത്തെപ്പോലും കടത്തിവെട്ടിയെന്നാണ് ആരോപണം. പുറംചട്ടയിലും പേജുകളിലും സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാക്കുകളും കാരണം മാഗസിന് തുറന്നുനോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നത്. മാഗസിന്റെ കവറിലെ ചിത്രങ്ങളില്‍ തന്നെ അശ്ലീലതയുണ്ട്. ഇതിനു പുറമെ മറയില്ലാത്ത ചില തുറന്നെഴുത്തുകള്‍ എന്ന് കവറില്‍ രേഖപ്പെടുത്തിയത് അശ്ലീലത വാക്കിലും വരയിലും പ്രദര്‍ശിപ്പിച്ചതിന്റെ മുന്‍കൂര്‍ ജാമ്യം കൂടിയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
2018- 19 അധ്യയന വര്‍ഷത്തെ മാഗസിന് കഴിഞ്ഞ മാസം അവസാനമാണ് പുറത്തിറക്കിയത്. എസ്.എഫ്.ഐക്കാരനാണ് കോളജ് മാഗസിന് സ്റ്റുഡന്റ് എഡിറ്റര്‍. ചീഫ് എഡിറ്റര്‍ കോളജ് പ്രിന്‍സിപ്പല്‍ സി.കെ ലൂക്കോസും സ്റ്റാഫ് എഡിറ്റര്‍ അനു സെബാസ്റ്റ്യനും സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളവുമാണ്. ആര്‍ത്തവം, ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അന്വേഷണമാണ് മാഗസിനെന്നാണ് കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."