HOME
DETAILS
MAL
ഹൈദരാബാദിലെ സി.പി.എം പരിപാടി: പിണറായിയെ തടയണമെന്ന് ബി.ജെ.പി എം.എല്‍.എ
backup
March 06 2017 | 18:03 PM
ഹൈദരാബാദ്: തെലങ്കാനയില്‍ ഈ മാസം 19ന് സി.പി.എം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേ ബി.ജെ.പി എം.എല്‍.എ. പിണറായിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട ഗോഷാമഹല്‍ എം.എല്‍.എ രാജാ സിങ് സംസ്ഥാന സര്‍ക്കാരിനും പൊലിസ് ഡി.ജി.പിക്കും പരാതി നല്‍കി.
സംഘപരിവാര്‍-ബി.ജെ.പി നേതാക്കളെ കേരളത്തില്‍ കൊന്നൊടുക്കുകയാണെന്ന് എം.എല്‍.എ ആരോപിക്കുന്നു. ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഹൈദരാബാദ് സന്ദര്‍ശിക്കുമ്പോള്‍ ബി.ജെ.പിക്ക് നിശബ്ദരായിരിക്കാന്‍ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."